ചക്കരക്കൽ. ബസ് യാത്രക്കിടെ കലക്ഷൻ ഏജൻ്റിൻ്റെ ബാഗിൽ നിന്നും പണം കവർന്ന കുപ്രസിദ്ധ മോഷ്ടാവ് പിടിയിൽ. ആലക്കോട് പെരുമ്പടവ് സ്വദേശിയും ദീർഘകാലമായി ഏറണാകുളം പള്ളുരുത്തി തോപ്പുംപടിയിൽ താമസക്കാരനുമായ ജോയ് എന്ന പി.വി നിസാറിനെ (50) യാണ് ചക്കരക്കൽ സ്റ്റേഷൻ ഇൻസ്പെക്ടർ എം.പി. ആസാദും സംഘവും പിടികൂടിയത്. കഴിഞ്ഞ ജനുവരി 24 ന് രാവിലെ ബസ് യാത്രക്കിടെയാണ് ജില്ലാ ബസ് ഓണേർസ് കോ ഓപ്പറേറ്റീവ് സൊസൈറ്റി കലക്ഷൻ ഏജൻ്റായ
മൗവ്വഞ്ചേരി മാച്ചേരി നമ്പ്യാർ പീടികയിലെ പി പി പ്രദീപൻ്റെ (57) ബേഗിൽ നിന്നും 61, 190 രൂപ പ്രതി കവർന്നത്.
പരാതിയിൽ കേസെടുത്ത ചക്കരക്കൽ പോലീസ് നിരവധി നിരീക്ഷണ ക്യാമറകൾ പരിശോധിച്ച ശേഷമാണ് പ്രതിയെ തിരിച്ചറിഞ്ഞത്. തുടർന്ന് ഇന്നലെ രാത്രിയോടെ ഇയാളെ പള്ളുരുത്തിയിലെത്തി വീട്ടിൽ നിന്നും പിടികൂടുകയായിരുന്നു. പോലീസ് സംഘത്തിൽ എ എസ് പി ടി കെ രത്നകുമാറിൻ്റെ സ്ക്വാഡംഗങ്ങളായ അജയൻ, സ്നേഹേഷ്, അജി, അബ്ദുൾ നിസാർ എന്നിവരും സംഘത്തിലുണ്ടായിരുന്നു
സൊസൈറ്റികലക്ഷൻ ഏജൻ്റിൻ്റെ പണം കവർന്ന കുപ്രസിദ്ധ മോഷ്ടാവ് പിടിയിൽ
