ബേക്കറിയിൽ നിന്നുംസഹായ നിധി പണപ്പെട്ടികൾ കവർന്ന പ്രതി അറസ്റ്റിൽ

kpaonlinenews

കണ്ണൂർ. വ്യാപാര സ്ഥാപനത്തിൽ സൂക്ഷിച്ച സഹായ നിധി പണപ്പെട്ടികൾ മോഷ്ടിച്ച പ്രതി പിടിയിൽ. സിറ്റി തയ്യിൽ സ്വദേശി സാന്ദ്ര നിവാസിൽ ഷാരോണിനെ (23) യാണ് ടൗൺ സ്റ്റേഷൻ പോലീസ് ഇൻസ്പെക്ടർ ശ്രീജിത് കൊടേരിയും സംഘവും അറസ്റ്റു ചെയ്തത്.
റെയിൽവെസ്റ്റേഷൻ റോഡിൽ പ്രവർത്തിക്കുന്ന എം ആർ. എ.ബേക്കറിയിലാണ് മോഷണം നടന്നത്. ഇക്കഴിഞ്ഞ ഫെബ്രവരി മാസം 28 ന് രാത്രി 10.25മണിക്ക് ബൈക്കിലെത്തിയ പ്രതി വയനാട് മുസ്ലീം ഓർഫനേജിൻ്റെയും തണൽ വീട് കണ്ണൂർ എന്നിവയുടേയും ഏകദേശം 6000 രൂപ അടങ്ങിയ രണ്ട് സഹായ നിധി
പണപ്പെട്ടികൾ കടത്തി കൊണ്ടുപോയി. സ്ഥാപനത്തിലെ ജീവനക്കാരൻ സി.വി വൈശാഖിൻ്റെ പരാതിയിൽ കേസെടുത്ത ടൗൺ പോലീസ് അന്വേഷണത്തിനിടെയാണ് പ്രതി പിടിയിലായത്.

Share This Article
error: Content is protected !!