.
കൊളച്ചേരി: നിരവധി കുടുംബങ്ങള്‍ ആശ്രയിക്കുന്ന പാടി- മയിലാടി റോഡ് നന്നാക്കാത്തതില്‍ നാട്ടുകാര്‍ പ്രക്ഷോഭത്തിലേക്ക്. കൊളച്ചേരി പഞ്ചായത്തിലെ അഞ്ച്, ആറ് വാര്‍ഡുകളില്‍ ഉള്‍പ്പെടുന്ന ഈ റോഡിലൂടെ പെരുമാച്ചേരിയില്‍ നിന്ന് മയ്യിലേക്ക് എത്തുന്നതിനുള്ള എളുപ്പവഴിയാണ്. നിരവധി തവണ താറിങ്ങിനായി നാട്ടുകാര്‍ നിവേദനം നല്‍കിയെങ്കിലും നടപ്പാക്കിയിട്ടില്ല. നിരവധി തൊഴില്‍ സംരഭങ്ങള്‍ പ്രവര്‍ത്തിക്കുന്നുണ്ടെങ്കിലും പലതും റോഡിന്റെ ശോചനീയാവസ്ഥമൂലം നിര്‍ത്തിയിരിക്കയാണ്. റോഡ് നന്നാക്കുന്നതിനായി നാട്ടുകാരുടെ നേതൃത്വത്തില്‍ സമര സമിതി രൂപവത്കരിച്ചു.
പാടി- മയിലാടി റോഡ് നന്നാക്കാത്തതില്‍ നാട്ടുകാര്‍ പ്രക്ഷോഭത്തിലേക്ക്
