കുറ്റ്യാട്ടൂർ : പൊറോളം എ കെ ജി സ്മാരക വായനശാല ആൻഡ് ഗ്രന്ഥാലയം, വനിതാവേദി എന്നിവ സംയുക്തമായി അന്താരാഷ്ട വനിത ദിനാചരണം നടത്തി.
യുവ എഴുത്തുകാരി സ്മിത അജയൻ പ്രഭാഷണം നടത്തി. ഗ്രാമ പഞ്ചായത്ത് അംഗം അഡ്വ. സി ജിൻസി അധ്യക്ഷത വഹിച്ചു. എൻ പ്രിൻഷ സ്വാഗതവും ടി സി ഹൃദ്യ നന്ദിയും പറഞ്ഞു.