കൊളച്ചേരി:തളിപ്പറമ്പ് നിയോജക മണ്ഡലം സമഗ്ര വിദ്യാഭ്യാസ പദ്ധതിയുടെ ഭാഗമായി ബഹു. എം എൽ എ ശ്രീ.എം.വി.ഗോവിന്ദൻ മാസ്റ്ററുടെ നേതൃത്വത്തിൽ തയ്യാറാക്കിയ മണ്ഡലത്തിലെ വിവിധ വിദ്യാലയങ്ങളുടെ വിദ്യാഭ്യാസ വികസന സപ്ലിമെൻ്റ് ‘future സ്കൂൾ’ പുറത്തിറക്കി. ഈ പദ്ധതിയുടെ ഭാഗമായി തയ്യറാക്കിയ കൊളച്ചേരി എ.യു.പി സ്കൂൾ സപ്ലിമെൻ്റ് “പടവുകൾ ” പ്രകാശനം സ്കൂൾ അസംബ്ലിയിൽ വെച്ച് ഇന്ന് നടന്നു. വാർഡ് മെമ്പർ ശ്രീമതി സമീറ സിവി സ്കൂൾ ലീഡർ പ്രാർത്ഥനയ്ക്ക് നൽകി ചടങ്ങ് ഉദ്ഘാടനം ചെയ്തു. ഹെഡ്മിസ്ട്രസ്സ് താരാമണി എം സ്വാഗതം പറഞ്ഞു. പഞ്ചായത്ത് ഹരിത സഭയിൽ പങ്കെടുത്ത കുട്ടികൾക്കുള്ള സർട്ടിഫിക്കറ്റ് വിതരണവും നടത്തി.
കൊളച്ചേരി എയുപി സ്കൂളിന്റെ സപ്ലിമെന്റ്”പടവുകൾ” പ്രകാശനം ചെയ്തു
