എസ്ഡിപിഐ ജനജാഗ്രത കാംപയിന്‍ ജില്ലാതല ഉദ്ഘാടനം ഒക്ടോബര്‍ 2ന് കണ്ണൂര്‍ സിറ്റിയില്‍

Kannadiparamba online news

, കണ്ണൂര്‍: ‘പിണറായി പോലീസ് – ആര്‍എസ്എസ് കൂട്ടുകെട്ട് കേരളത്തെ തകര്‍ക്കുന്നു’ എന്ന തലക്കെട്ടില്‍ സംസ്ഥാന വ്യാപകമായി നടത്തുന്ന ജനജാഗ്രത കാമ്പയിനിന്റെ കണ്ണൂര്‍ ജില്ലാതല ഉദ്ഘാടനം ഒക്ടോബര്‍ 2ന് ബുധനാഴ്ച വൈകിട്ട് 6.30ന് കണ്ണൂര്‍ സിറ്റിയില്‍ എസ്ഡിപിഐ സംസ്ഥാന പ്രസിഡന്റ് മൂവാറ്റുപുഴ അഷ്‌റഫ് മൗലവി നിര്‍വഹിക്കും.

ഇടതു സര്‍ക്കാരിന്റെ ജനവിരുദ്ധ ഭരണത്തെയും പോലീസ്-ആര്‍എസ്എസ് കൂട്ടുകെട്ടിനെയും തുറന്നുകാട്ടുന്നതിന് സംസ്ഥാന ക്യാമ്പയിനിന്റെ ഭാഗമായി ജില്ലയില്‍ ഒരു മാസം നീളുന്ന പ്രചാരണം നടത്തും. കാംപയിനിന്റെ ഭാഗമായി കോര്‍ണര്‍ യോഗങ്ങള്‍, മണ്ഡലം പ്രസിഡന്റ്മാര്‍ നയിക്കുന്ന മണ്ഡലം തല വാഹന ജാഥകള്‍, പഞ്ചായത്തു തലത്തില്‍ ജന ജാഗ്രത സംഗമം, പദയാത്രകൾ, ലഘുലേഖ വിതരണം, ഭവന സമ്പര്‍ക്കം തുടങ്ങിയ പരിപാടികള്‍ സംഘടിപ്പിക്കുമെന്നും എസ്.ഡി.പി.ഐ. കണ്ണൂര്‍ ജില്ലാ ഭാരവാഹികള്‍ പറഞ്ഞു.

വാര്‍ത്താ സമ്മേളനത്തില്‍ ജില്ലാ പ്രസിഡന്റ്‌ എസി ജലാലുദ്ദീൻ, ജില്ലാ ജനറൽ സെക്രട്ടറി ബഷീർ കണ്ണാടിപറമ്പ, ജില്ലാ സെക്രട്ടറി ശംസുദ്ദീൻ മൗലവി പങ്കെടുത്തു.

വാർത്തകൾ തത്സമയം അറിയാൻ

നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

നിങ്ങളുടെ പ്രദേശത്തെ വാർത്തകൾ അറിയിക്കാൻ:

വാർത്തകൾ അയക്കാം (WhatsApp)

Mob: +91 96059 58974

Share This Article
error: Content is protected !!