വീട് കുത്തിതുറന്ന് 20 പവനും ഒന്നര ലക്ഷവും കവർന്നു

Kannadiparamba online news

തളിപ്പറമ്പ്: പട്ടുവം കടവിൽ പൂട്ടിയിട്ട വീട് കുത്തിതുറന്ന് 20 പവനും ഒന്നര ലക്ഷം രൂപയും കവർന്നു. പട്ടുവം കടവിന് സമീപം പടിഞ്ഞാറേ ചാലിൽ പുഴക്ക് സമീപം താമസിക്കുന്ന കെ. പി .അബുബക്കർ മുസലിയാരുടെ വീട്ടിലാണ് കവർച്ച നടന്നത്.ഇന്ന് ഉച്ചയോടെ വീട്ടുകാർവീട്ടിലെത്തിയപ്പോഴാണ് വീട്ടിൽ മോഷണം നടന്നത് മനസിലായത്.വീടിൻ്റെ രണ്ടാം നിലയിലെ വാതിൽ കുത്തിതുറന്ന് അകത്ത് കടന്ന മോഷ്ടാവ് കിടപ്പുമുറിയിലെ അലമാര കുത്തിതുറന്ന് അതിൽസൂക്ഷിച്ച 20 പവൻ്റെ ആഭരണങ്ങളും ഒന്നര ലക്ഷം രൂപയും കവർന്നു. മോഷണം ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്ന് തളിപ്പറമ്പ് പോലീസിൽ വിവരമറിയിക്കുകയായിരുന്നു.
വീട്ടുടമയും ഭാര്യയും സഹോദരിയുമായിരുന്നു ഇവിടെ താമസം.
ഭാര്യയ്ക്ക് സുഖമില്ലാത്തത് കാരണം വീടുപൂട്ടി ആശുപത്രിയിൽ ചികിത്സയിലായിരുന്നു. 27 ന് വീട്ടുടമവീടു തുറന്ന് പരിശോധിച്ച ശേഷം തിരിച്ചു പോകുകയും ചെയ്തിരുന്നു. സഹോദരി അള്ളാം കുളത്തെ ബന്ധുവീട്ടിലുമായിരുന്നു. മകൾ വിദേശത്തുമാണ് ഇവരുടെ ആഭരണങ്ങളാണ് മോഷണം പോയത്. ആശുപത്രിയിൽ നിന്നും ഭാര്യയെ എളംബേരത്തെ മകളുടെ വീട്ടിൽ കൊണ്ടുവിട്ട ശേഷം ഇന്ന് പട്ടുവം കടവിലെ വീട്ടിലെത്തിയപ്പോഴാണ് കവർച്ച നടന്നത് കണ്ടത്.വീട്ടിലെ സാധന സാമഗ്രികൾ വാരിവലിച്ചിട്ട നിലയിലാണ്.വിവരമറിഞ്ഞ് എസ്.ഐ.കെ.ദിനേശനും സംഘവും സ്ഥലത്തെത്തി പരിശോധിച്ചു.

വാർത്തകൾ തത്സമയം അറിയാൻ

നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

നിങ്ങളുടെ പ്രദേശത്തെ വാർത്തകൾ അറിയിക്കാൻ:

വാർത്തകൾ അയക്കാം (WhatsApp)

Mob: +91 96059 58974

Share This Article
error: Content is protected !!