ചക്കരക്കൽ: കാറിൽ കടത്തുകയായിരുന്ന മാരക ലഹരിമരുന്നായ എംഡി എം എ യുമായി യുവാവിനെ പോലീസ് പിടികൂടി.ഏച്ചൂർ മുണ്ടേരി ചാപ്പയിലെ എം.സുഹൈലിനെ (28)യാണ് എസ്.ഐ.എം.സുധാകരനും സംഘവും അറസ്റ്റു ചെയ്തത്. രാത്രി കാലപട്രോളിംഗിനിടെ കാഞ്ഞിരോട് ചിരുതൈ കുളത്ത് വെച്ച് ഇന്നലെ രാത്രി 8.10 മണിയോടെയാണ് മയക്കുമരുന്നുമായിഇയാൾ പോലീസ് പിടിയിലായത്.പ്രതിയിൽ നിന്നും മാരക ലഹരിമരുന്നായ 1.19 ഗ്രാം എം ഡി എം എ പോലിസ് കണ്ടെത്തു. 2,500 രൂപയും മൊബെൽ ഫോണും പ്രതി സഞ്ചരിച്ച കെ. എൽ.59.ആർ. 100 നമ്പർ കാറും പോലീസ് കസ്റ്റഡിയിലെടുത്തു.
വാർത്തകൾ തത്സമയം അറിയാൻ
നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

