ആരോഗ്യ രംഗത്ത് സി.എച്ച്. സെൻ്ററിൻ്റെ പ്രവർത്തനങ്ങൾ മാതൃകാപരംഹേമലത ഐ.പി.എസ്

Kannadiparamba online news

കണ്ണൂർ: സമൂഹത്തിൽ അവശതയനുഭവിക്കുന്നവർക്ക് കൈത്താങ്ങായി പ്രവർത്തിച്ച് കേരളത്തിലെ ആരോഗ്യ മേഖലകളിൽ സി.എച്ച് സെൻ്ററുകൾ നടത്തി വരുന്ന മഹനീയ പ്രവർത്തനങ്ങൾ ഏറെ മാതൃകാ പരമാണെന്ന് കണ്ണൂർ റൂറൽ പോലീസ് സൂപ്രണ്ട് ശ്രീമതി ഹോമ ലത ഐ.പി.എസ് പ്രസ്താവിച്ചു.വിദ്യാർത്ഥികളിൽ സാമൂഹ്യ അവബോധം വളർത്തണമെന്നും കാമ്പസ്സുകളിൽ സാമൂഹ്യ നന്മയ്ക്ക് ഉപകരിക്കുന്ന പരിശ്രമങ്ങളിൽ വിദ്യാർത്ഥികളെ പങ്കാളിയാക്കണമെന്നും കണ്ണൂരിലെ ഐ.എ.എം സ്റ്റഡീസിലെ വിദ്യാർത്ഥികൾ കാണിച്ചത് വിദ്യാർത്ഥി സമൂഹത്തിന്ന് മാതൃകയാണെന്നും അവർ കൂട്ടിച്ചേർത്തു.എളയാവൂർ സി.എച്ച്. സെൻ്ററിൻ്റെ കീഴിൽ വരുന്ന ഹോപ്പ് വാലി പദ്ധതിക്കായി കണ്ണൂർ ഐ.എ.എം സ്റ്റഡീസിലെ കുട്ടികൾ നയനാർ അക്കാദമിയിൽ സംഘടിപ്പിച്ച ‘കൂടെ ‘ എന്ന പരിപാടി ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു ഹേമലത ഐ.പി.എസ്.ചടങ്ങിൽ ഐ.എംഎം സ്റ്റഡീസ് ഡയരക്ടർ സി.എ.മുഹമ്മദ് സാലിഹ് അധ്യക്ഷത വഹിച്ചു. കണ്ണൂർ എയർപോർട്ട് ഡയരക്ടർ ഡോക്ടർ ഹസ്സൻ കുഞ്ഞി മുഖ്യാധിത്ഥിയായി , കേരള സ്റ്റേറ്റ് വഖഫ് ബോർഡ് മെമ്പർ അഡ്വ: പി.വി.സൈനുദ്ദീൻ മുഖ്യ പ്രഭാഷണം നടത്തി. സി.എച്ച്. മുഹമ്മദ് അഷ്റഫ്, കെ.എം.ഷംസുദ്ദീൻ, ഉമ്മർ പുറത്തീൽ, സത്താർ എഞ്ചിനിയർ, എൻ. അബ്ദുള്ള, നാസർ മൂസാഫി സംസാരിച്ചു. സയ്യിദ് അബ്ദുള്ള സ്വാഗതവും മുഹമ്മദ് ഇജാസ് നന്ദിയും പറഞ്ഞു. ഉദ്ഘാടന ചടങ്ങിന് ശേഷം പ്രശസ്ത ഗസൽ ഗായകരായ റാസാ ബീഗം നയിച്ച ഗസൽ വിരുന്നും സംഘടിപ്പിച്ചു.

വാർത്തകൾ തത്സമയം അറിയാൻ

നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

നിങ്ങളുടെ പ്രദേശത്തെ വാർത്തകൾ അറിയിക്കാൻ:

വാർത്തകൾ അയക്കാം (WhatsApp)

Mob: +91 96059 58974

Share This Article
error: Content is protected !!