കുറ്റ്യാട്ടൂർ പഞ്ചായത്ത് സർവ്വീസ് സഹകരണ ബേങ്ക് SSLC പ്ലസ് ടു അനുമോദനവുംവെബ് സൈറ്റ് പ്രകാശനവും നാളെ

Kannadiparamba online news

കുറ്റ്യാട്ടൂർ പഞ്ചായത്ത് സർവ്വീസ് സഹകരണ ബേങ്ക് SSLC പ്ലസ് ടു ഉന്നത വിജയികൾക്കുള്ള അനുമോദനവും ബേങ്കിൻ്റെ വെബ്സൈറ്റ് പ്രകാശനവും 16.06.2024 ന് ഞായറാഴ്ച രാവിലെ 10 മണിക്ക് ചട്ടുകപ്പാറ ബേങ്ക് ഓഡിറ്റോറിയത്തിൽ വെച്ച് നടക്കുന്നതാണ്. ബഹു: തുറമുഖ പുരാവസ്തു വകുപ്പ് മന്ത്രി ശ്രീ: കടന്നപ്പള്ളി രാമചന്ദ്രൻ ഉൽഘാടനം ചെയ്യും. ബേങ്ക് പ്രസിഡണ്ട് ശ്രീ: പി.വി.ഗംഗാധരൻ അദ്ധ്യക്ഷ്യം വഹിക്കും. കുറ്റ്യാട്ടൂർ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ശ്രീമതി: പി.പി.റെജി അനുമോദനം നൽകും. റിസ്ക് ഫണ്ട് വിതരണം കോ-ഓപ്പറേറ്റീവ് ഇൻസ്പെക്ടർ ശ്രീമതി: എൻ.ബിന്ദു നിർവ്വഹിക്കും. സോളാർ വായ്പാ വിതരണം സഹകരണ അസിസ്റ്റൻ്റ് ഡയരക്ടർ, തളിപ്പറമ്പ് ശ്രീ: എം.വി.സുരേഷ് ബാബു നിർവ്വഹിക്കും. ബേങ്കിൻ്റെ നേതൃത്വത്തിൽ കൃഷി ചെയ്ത അരിയുടെ വിതരണോൽഘാടനം കൃഷി ഓഫീസർ ശ്രീ: എ.കെ.സുരേഷ്‌ബാബു നിർവ്വഹിക്കും. മുഴുവനാളുകളേയും പരിപാടിയിലേക്ക് ക്ഷണിക്കുന്നു.
സെക്രട്ടറി

വാർത്തകൾ തത്സമയം അറിയാൻ

നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

നിങ്ങളുടെ പ്രദേശത്തെ വാർത്തകൾ അറിയിക്കാൻ:

വാർത്തകൾ അയക്കാം (WhatsApp)

Mob: +91 96059 58974

Share This Article
error: Content is protected !!