കമ്പിൽ: വിസ്ഡം എജ്യുക്കേഷൻ ബോർഡിന്റെ കീഴിലുള്ള മദ്രസത്തുൽ മുജാഹിദീന്റെ ആഭിമുഖ്യത്തിൽ നാളെ (20.10.2026 ചൊവ്വാഴ്ച) ‘പാരന്റ്‌സ് കോൺഫറൻസ്’ സംഘടിപ്പിക്കുന്നു.
കമ്പിൽ സി.എച്ച്. കമ്മ്യൂണിറ്റി ഹാളിൽ (പഞ്ചായത്ത് ഹാളിന് സമീപം) രാവിലെ 9:30-നാണ് പരിപാടി ആരംഭിക്കുന്നത്. ജില്ലാ പഞ്ചായത്ത് മെമ്പർ കെ.കെ. മുസ്തഫ പരിപാടിയുടെ ഉദ്ഘാടനം നിർവ്വഹിക്കും. ചടങ്ങിൽ പ്രമുഖ വാഗ്മി ഹാരിസ് കായക്കൊടി മുഖ്യപ്രഭാഷണം നടത്തും.
കുട്ടികളുടെ മാനസികവും മതപരവുമായ വളർച്ചയിലും വിദ്യാഭ്യാസ കാര്യങ്ങളിലും രക്ഷിതാക്കൾക്ക് മാർഗ്ഗനിർദ്ദേശം നൽകുന്നതിനാണ് പരിപാടി സംഘടിപ്പിച്ചിരിക്കുന്നത്. പരിപാടിയിലേക്ക് എല്ലാ രക്ഷിതാക്കളെയും സ്നേഹപൂർവ്വം സ്വാഗതം ചെയ്യുന്നതായി സംഘാടകർ അറിയിച്ചു.
വാർത്തകൾ തത്സമയം അറിയാൻ
നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

