കമ്പിൽ: സംഘമിത്ര വായനശാല ആൻഡ് ഗ്രന്ഥാലയത്തിന്റെ ആഭിമുഖ്യത്തിൽ പ്രശസ്ത പിന്നണിഗായിക എസ്. ജാനകിയോടുള്ള ആദരസൂചകമായി ‘പാട്ടോർമ്മ’ എന്ന പേരിൽ സംഗീത പരിപാടി സംഘടിപ്പിച്ചു. കമ്പിൽ സംഘമിത്ര ഹാളിൽ നടന്ന പരിപാടിയിൽ കെ. രാമകൃഷ്ണൻ മാസ്റ്റർ പ്രഭാഷണം നടത്തി. വായനശാലാ പ്രസിഡൻ്റ് പി. സന്തോഷ് അധ്യക്ഷത വഹിച്ചു.
ലൈബ്രറി കൗൺസിൽ താലൂക്ക് സമിതി അംഗം എ. കൃഷ്ണൻ, ശ്രീധരൻ സംഘമിത്ര എന്നിവർ ചടങ്ങിൽ സംസാരിച്ചു. വായനശാലാ സെക്രട്ടറി എം.പി. രാജീവൻ സ്വാഗതവും ലൈബ്രേറിയൻ എം.കെ. രഹ്‌ന നന്ദിയും പറഞ്ഞു. തുടർന്ന് എസ്. ജാനകി ആലപിച്ച പ്രശസ്ത ഗാനങ്ങളുടെ ആലാപനവും നടന്നു.
വാർത്തകൾ തത്സമയം അറിയാൻ
നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

