കണ്ണാടിപ്പറമ്പ്: കണ്ണാടിപ്പറമ്പ് ടൗണിലെ നാല് കടകൾ തുറന്ന് മോഷണം നടത്തിയ കുട്ടി മോഷ്ടാവ് പിടിയിലായി. കണ്ണാടി പറമ്പിന് സമീപത്തെ 17 വയസ്സുകാരനെയാണ് നാട്ടുകാർ പിടികൂടി മയ്യിൽ പോലീസിൽ ഏൽപ്പിച്ചത്. തലശ്ശേരിയിലെ ജുവനൈൽ ഹോമിൽ നിന്നും ചാടിയ കുട്ടി മോഷ്ടാവിന് തലശേരിയിലും കേസുണ്ട്.
കഴിഞ്ഞ ദിവസം രാത്രി 10:30 മണിയോടെയാണ് കുട്ടി മോഷ്ടാവിനെ തെരച്ചലിൽ പാറപ്പുറത്ത് വെച്ചാണ് നാട്ടുകാർ പിടികൂടിയത്. മോഷണം നടത്താൻ ഉപയോഗിച്ച കമ്പിപാരയെടുക്കാൻ വീണ്ടും സ്ഥലത്തെ ത്തിയപ്പോഴാണ് കുടുങ്ങിയതെന്നാണ് സംശയം. നാട്ടുകാർ വിവരമറിയിച്ചതിനെ തുടർന്ന് സ്ഥലത്തെത്തിയ മയ്യിൽ പോലീസ് കുട്ടി മോഷ്ടാവിനെ കസ്റ്റഡിയിലെടുക്കുകയായിരുന്നു. കുട്ടിയെ തലശേരി പോലീസിന് കൈമാറി.
വാർത്തകൾ തത്സമയം അറിയാൻ
നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

