പ്രവാചക ജീവിതം പ്രതിനിധാനം ചെയ്യുക:സയ്യിദ് റാജിഹ് അലി ശിഹാബ് തങ്ങൾ

Kannadiparamba online news
Screenshot


കണ്ണാടിപ്പറമ്പ്:വിശ്വാസികൾ എല്ലാരംഗത്തും പ്രവാചക ജീവിതം അനുധാവനം ചെയ്യുന്നവരും കർമ്മ മേഖലകളിൽ പ്രവാചകജീവിതത്തിന്റെ യഥാർത്ഥ പിന്തുടർച്ചക്കാരായിത്തീരണമെന്നും പാണക്കാട് സയ്യിദ് റാജിഹ് അലി ശിഹാബ് തങ്ങൾ ഓർമ്മപ്പെടുത്തി.കണ്ണാടിപ്പറമ്പ് ദാറുൽ ഹസനാത്ത് ഇസ്ലാമിക് കോളേജ് വിദ്യാർത്ഥി യൂണിയൻ അഹ്സാസിന്റെ 2026-27 വർഷത്തെ പ്രവർത്തനോദ്ഘാടനം നിർവഹിച്ച് സംസാരിക്കുകയായിരുന്നു തങ്ങൾ.സയ്യിദ് അലീ ബാഅലവീ തങ്ങൾ അധ്യക്ഷനായി,കെ.എൻ മുസ്തഫ മുഖ്യപ്രഭാഷണം നിർവഹിച്ചു.കെ പി അബൂബക്കർ ഹാജി.ഖാലിദ് ഹാജി കമ്പിൽ, ഷെരീഫ് മാസ്റ്റർ,മുഹമ്മദ് കുഞ്ഞി മാസ്റ്റർ,ആലി ഹാജി,അനസ് ഹുദവി, അബ്ദുറഹിമാൻ ഹാജി,ഇ വി മുഹമ്മദ്,ഡോ:താജുദ്ദീൻ വാഫി അബ്ദുൽ അസീസ് ബാഖവി,എം വി ഹുസൈൻ തുടങ്ങിയവർ പങ്കെടുത്തു,സയ്യിദ് അമീൻ തങ്ങൾ എറണാകുളം സ്വാഗതവും സൽമാൻ വെങ്ങപ്പള്ളി നന്ദിയും രേഖപ്പെടുത്തി

വാർത്തകൾ തത്സമയം അറിയാൻ

നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

നിങ്ങളുടെ പ്രദേശത്തെ വാർത്തകൾ അറിയിക്കാൻ:

വാർത്തകൾ അയക്കാം (WhatsApp)

Mob: +91 96059 58974

Share This Article
error: Content is protected !!