യുവതിയുടെ സ്കൂട്ടർ അയൽവാസിയുടെ വീട്ടു കിണറ്റിൽ തള്ളി

Kannadiparamba online news

ചക്കരക്കൽ: വീട്ടുമുറ്റത്ത് നിർത്തിയിട്ട യുവതിയുടെ സ്‌കൂട്ടർ അയൽവാസിയുടെ വീട്ടു കിണറ്റിൽ അജ്ഞാതർ തള്ളിയ നിലയിൽ കണ്ടെത്തി.പരാതിയിൽ പോലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി. അഞ്ചരക്കണ്ടി ചോരയാം കുണ്ടിലെ അമേയ നിവാസിൽ വി. മിനിയുടെ ഉടമസ്ഥതയിലുള്ള കെ. എൽ. 13. എ.വി. 0726 നമ്പർ സ്‌കൂട്ടർ 19 ന് പുലർച്ചെ 1.30 മണിക്കും 6 മണിക്കുമിടയിൽ വീട്ടുമുറ്റത്ത് നിന്നും തള്ളി കൊണ്ടുപോയി അയൽവാസിയായ ഷിജു എന്നവരുടെ വീട്ടു കിണറ്റിൽ അജ്ഞാതൻ തള്ളിയിട്ടത്. തുടർന്ന് യുവതിചക്കരക്കൽ പോലീസിൽ പരാതി നൽകി. അരലക്ഷം രൂപയുടെ നഷ്ടം സംഭവിച്ചുവെന്ന യുവതിയുടെ പരാതിയിൽ കേസെടുത്ത പോലീസ് അന്വേഷണം തുടങ്ങി.

വാർത്തകൾ തത്സമയം അറിയാൻ

നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

നിങ്ങളുടെ പ്രദേശത്തെ വാർത്തകൾ അറിയിക്കാൻ:

വാർത്തകൾ അയക്കാം (WhatsApp)

Mob: +91 96059 58974

Share This Article
error: Content is protected !!