കണ്ണാടിപ്പറമ്പിൽ കാൽപ്പന്ത് ആവേശം; റെഡ്സ്റ്റാർ 3-ാമത് ജില്ലാതല ഈവനിംഗ് സെവൻസ് ഫുട്ബോൾ ടൂർണമെന്റിന് ഇന്ന് തുടക്കം

Kannadiparamba online news
Screenshot

കണ്ണാടിപ്പറമ്പ്: കണ്ണാടിപ്പറമ്പ് റെഡ്സ്റ്റാറിന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന 3-ാമത് ജില്ലാതല ഈവനിംഗ് സെവൻസ് ഫുട്ബോൾ ടൂർണമെന്റിന് ഇന്ന് (ഏപ്രിൽ 19, ഞായർ) തുടക്കമാകും. കണ്ണാടിപ്പറമ്പ് അമ്പല മൈതാനിയിലാണ് കാൽപന്ത് പോരാട്ടങ്ങൾക്ക് വേദിയൊരുങ്ങുന്നത്. ഇന്ന് ആരംഭിക്കുന്ന ടൂർണമെന്റിന്റെ ആവേശകരമായ ഫൈനൽ മത്സരം മെയ് 10 ഞായറാഴ്ച നടക്കും.

വിജയികൾക്ക് റെഡ്സ്റ്റാർ നൽകുന്ന പ്രൈസ് മണിയും സ: ഏറൻ ബാബു സ്മാരക വിന്നേഴ്സ് ട്രോഫിയും ലഭിക്കും. റണ്ണേഴ്സ് അപ്പിന് ന്യൂ സ്റ്റാർ ടീം ടാക്കീസ് റോഡ് സ്പോൺസർ ചെയ്യുന്ന കെ. ബാബു സ്‌മാരക റണ്ണേഴ്‌സ് ട്രോഫിയാണ് സമ്മാനിക്കുക. മത്സരമുള്ള ദിവസങ്ങളിൽ കളത്തിലിറങ്ങുന്ന ടീമുകൾ വൈകുന്നേരം 5 മണിക്ക് തന്നെ ഗ്രൗണ്ടിൽ റിപ്പോർട്ട് ചെയ്യേണ്ടതാണെന്ന് സംഘാടകർ അറിയിച്ചു.

ആദ്യ റൗണ്ട് മത്സരക്രമം:

1. ഏപ്രിൽ 19 (ഞായർ): നളന്ദ ഇരിണാവ് vs ഏച്ചൂർ സ്പോർട്ടിങ്

2. ഏപ്രിൽ 20 (തിങ്കൾ): റെഡ്സ്റ്റാർ കണ്ണാടിപ്പറമ്പ് vs കേനന്നൂർ FC

3. ഏപ്രിൽ 21 (ചൊവ്വ): തബ്ബെ സ്പോർട്ടിങ് ചാലാട് vs കോച്ചിംഗ് സെൻ്റർ കൊളച്ചേരി

4. ഏപ്രിൽ 22 (ബുധൻ): എമിറേറ്റ്സ് ചെക്കിക്കുളം vs PFA പയ്യന്നൂർ

5. ഏപ്രിൽ 23 (വ്യാഴം): FFC ചാല vs ടാലൻ്റേഴ്സ് തോട്ടട

6. ഏപ്രിൽ 24 (വെള്ളി): ക്ലാസിക് കണ്ണൂർ vs റെയിൻ ബോ കടമ്പൂർ

7. ഏപ്രിൽ 25 (ശനി): FC കാഞ്ഞിര vs സ്പോർട്ടിങ് FC ചൊവ്വ

8. ഏപ്രിൽ 26 (ഞായർ): ചാലഞ്ചേഴ്സ് മയ്യിൽ vs റെഡ്സ്റ്റാർ കടന്നപ്പള്ളി

വാർത്തകൾ തത്സമയം അറിയാൻ

നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

നിങ്ങളുടെ പ്രദേശത്തെ വാർത്തകൾ അറിയിക്കാൻ:

വാർത്തകൾ അയക്കാം (WhatsApp)

Mob: +91 96059 58974

Share This Article
error: Content is protected !!