കൊളച്ചേരി കാവുംചാൽ ശ്രീ മുത്തപ്പൻ ക്ഷേത്ര പ്രതിഷ്‌ഠാദിന മഹോത്സവത്തിന് ഇന്ന് തുടക്കമാകും

Kannadiparamba online news
Screenshot

കൊളച്ചേരി: കൊളച്ചേരി കാവുംചാൽ ശ്രീ മുത്തപ്പൻ ക്ഷേത്രം പ്രതിഷ്‌ഠാദിന മഹോത്സവത്തിന് ഇന്ന് (ഏപ്രിൽ 4) തുടക്കമാകും. ഏപ്രിൽ 4, 5, 6 (മീനം 21, 22, 23) തീയതികളിലായാണ് മഹോത്സവം നടക്കുന്നത്.

ഉത്സവത്തിന്റെ ആദ്യദിനമായ ഇന്ന് വൈകുന്നേരം 4 മണിക്ക് ക്ഷേത്രം മാതൃസമിതിയുടെ ആഭിമുഖ്യത്തിൽ കൊളച്ചേരി വേലൂർക്കണ്ടി മടപ്പുരയിൽ നിന്നും കലവറ നിറയ്ക്കൽ ഘോഷയാത്ര ആരംഭിക്കും. പയ്യട്ടം ചെണ്ടവാദ്യ കലാസമിതിയുടെ പഞ്ചാരി മേളത്തിന്റെ അകമ്പടിയോടെയാണ് ഘോഷയാത്ര നടക്കുക. തുടർന്ന് 7 മണിക്ക് കുരുക്ഷേത്ര കളരി അക്കാദമിയുടെ കളരിപ്പയറ്റ് മാമാങ്കവും, ഫോക് കാറ്റ്സ് മീഡിയ അവതരിപ്പിക്കുന്ന മ്യൂസിക്കൽ ഫ്യൂഷനും (ചെണ്ടമേളം, പുല്ലാങ്കുഴൽ, ഗാനങ്ങൾ) അരങ്ങേറും.

രണ്ടാം ദിവസമായ ഏപ്രിൽ 5 ശനിയാഴ്ച രാവിലെ 9 മണിക്ക് ഗണപതിഹോമവും വിശേഷാൽ പൂജയും നടക്കും. വൈകുന്നേരം 3 മണിക്ക് മുത്തപ്പനെ മലയിറക്കൽ, 6 മണിക്ക് ഊട്ടുംവെള്ളാട്ടം, രാത്രി 8 മണിക്ക് പ്രസാദസദ്യ എന്നിവ ഉണ്ടായിരിക്കും. തുടർന്ന് സന്ധ്യാവേലയും കളിക്കപ്പാട്ടും നടക്കും. രാത്രി 12.30 ന് മടയന്റെ കലാശവും കലശമെഴുന്നള്ളത്തും നടക്കും.

സമാപന ദിവസമായ ഏപ്രിൽ 6 ഞായറാഴ്ച പുലർച്ചെ 5 മണി മുതൽ തിരുവപ്പന വെള്ളാട്ടം ഭക്തർക്ക് ദർശനമേകും.

വാർത്തകൾ തത്സമയം അറിയാൻ

നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

നിങ്ങളുടെ പ്രദേശത്തെ വാർത്തകൾ അറിയിക്കാൻ:

വാർത്തകൾ അയക്കാം (WhatsApp)

Mob: +91 96059 58974

Share This Article
error: Content is protected !!