വളപട്ടണം : തിരഞ്ഞെടുപ്പ് പ്രചാരണാർത്ഥം വാഹന പ്രചരണ റാലിയിൽ ലോറിയിലും മിനിലോറിയിലുംഡിജെ സെറ്റ് ഘടിപ്പിച്ചും ബൈക്കുകളിലുമായി പ്രചരണം നടത്തി വാഹന ഗതാഗതം തടസ്സപ്പെടുത്തിയ 100 യുഡിഎഫ് പ്രവർത്തകർക്കെതിരെ വളപട്ടണം പോലീസ് കേസെടുത്തു. ഇന്നലെ രാത്രി 7 മണി മുതൽ രാത്രി 9 മണി വരെ അഴീക്കോട് മണ്ഡലത്തിലെ യു ഡി എഫ് സ്ഥാനാർത്ഥിയുടെ പ്രചരണാർത്ഥം കാട്ടാമ്പള്ളി മുതൽ ഒറ്റത്തെങ്ങ്
വരെ റോഡ് മുഴുവനായും ബ്ലോക്കാക്കി കൊണ്ട് സഞ്ചരിച്ച് ഗതാഗത തടസ്സം സൃഷ്ടിച്ചുവെന്ന വളപട്ടണം എസ്.ഐ. വി. ആർ. അരുണിൻ്റെ പരാതിയിലാണ് കേസെടുത്തത്
വാർത്തകൾ തത്സമയം അറിയാൻ
നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

