കാട്ടുപന്നി ശല്യത്തിന് ശാശ്വത പരിഹാരം; കുറ്റ്യാട്ടൂരിൽ സൗരോർജ്ജ വേലി പദ്ധതിക്ക് തുടക്കമായി

Anees kannadiparamba

കുറ്റ്യാട്ടൂർ: കാർഷിക വിളകൾ വ്യാപകമായി നശിപ്പിക്കുന്ന കാട്ടുപന്നി ശല്യത്തിന് ശാശ്വത പരിഹാരമൊരുക്കി കുറ്റ്യാട്ടൂർ ഗ്രാമപഞ്ചായത്ത്. 2025-26 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി കാർഷിക മേഖലയിൽ നടപ്പിലാക്കുന്ന സൗരോർജ്ജ വേലിയുടെ (സോളാർ ഫെൻസിങ്) പഞ്ചായത്തുതല ഉദ്ഘാടനം കോമക്കരി വയലിൽ പ്രസിഡന്റ് നിജിലേഷ് പറമ്പൻ നിർവഹിച്ചു.

വേശാല പാടത്തെ 34 കർഷകരുടെ 6 ഏക്കർ സ്ഥലത്താണ് പാടശേഖര സമിതിയുടെ നേതൃത്വത്തിൽ ആദ്യഘട്ടത്തിൽ സൗരോർജ വേലി നിർമ്മിച്ചിട്ടുള്ളത്. പഞ്ചായത്തിലെ മുഴുവൻ കൃഷിയിടങ്ങളെയും സംരക്ഷിക്കുക എന്ന ലക്ഷ്യത്തോടെ വരും വർഷത്തെ പദ്ധതികളിലുൾപ്പെടുത്തി മറ്റ് പ്രദേശങ്ങളിലേക്കും വേലി നിർമ്മാണം വ്യാപിപ്പിക്കുമെന്ന് പ്രസിഡന്റ് പറഞ്ഞു. ഇതിനുപുറമെ കർമ്മ ക്യാമ്പയിനിലൂടെ പന്നി സങ്കേതങ്ങൾ കണ്ടെത്തി നശിപ്പിക്കുന്ന പ്രവർത്തനങ്ങളും പഞ്ചായത്തിൽ പുരോഗമിക്കുകയാണ്. ‘കൃഷി സമൃദ്ധി പഞ്ചായത്ത്’ ആക്കുക എന്നതാണ് ഈ പ്രവർത്തനങ്ങളിലൂടെ ലക്ഷ്യം വെക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് എം.വി. സുശീല ചടങ്ങിൽ അധ്യക്ഷത വഹിച്ചു. വാർഡ് മെമ്പർ എം. ഇന്ദിര സ്വാഗതം പറഞ്ഞു. പാടശേഖര സമിതി സെക്രട്ടറി കെ.പി. വിജയൻ ഉൾപ്പെടെയുള്ളവർ ചടങ്ങിൽ സംസാരിച്ചു.

വാർത്തകൾ തത്സമയം അറിയാൻ

നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

നിങ്ങളുടെ പ്രദേശത്തെ വാർത്തകൾ അറിയിക്കാൻ:

വാർത്തകൾ അയക്കാം (WhatsApp)

Mob: +91 96059 58974

Share This Article
error: Content is protected !!