കുറ്റ്യാട്ടൂർ: ‘ശുചിത്വം സുന്ദരം എന്റെ കുറ്റ്യാട്ടൂർ’ എന്ന വിപുലമായ ക്യാമ്പയിന്റെ ഭാഗമായി കുറ്റ്യാട്ടൂർ ഗ്രാമപഞ്ചായത്തിന് സമീപത്തെ റോഡിന്റെ ഇരുവശങ്ങളിലും ശുചീകരണ പ്രവർത്തനങ്ങൾ നടത്തി. പഞ്ചായത്തിനെ മാലിന്യമുക്തമാക്കുന്നതിനും ഭംഗിയായി നിലനിർത്തുന്നതിനും വേണ്ടിയാണ് ഈ പുതിയ ക്യാമ്പയിൻ ആവിഷ്കരിച്ചിരിക്കുന്നത്.
ശുചീകരണ പ്രവർത്തനങ്ങൾക്ക് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് നിജിലേഷ് പറമ്പൻ നേതൃത്വം നൽകി. വൈസ് പ്രസിഡന്റ് എം.പി. സുശീല, വാർഡ് മെമ്പർ എം. ഇന്ദിര, പഞ്ചായത്ത് സെക്രട്ടറി പി.എം. ബിന്ദു, അസിസ്റ്റന്റ് സെക്രട്ടറി കെ.കെ. ഹുസൈൻ, ഹെൽത്ത് ഇൻസ്‌പെക്ടർ (HI) നിത്യ രശ്മി എന്നിവരും ഹരിത കർമ്മ സേനാംഗങ്ങളും പരിപാടിയിൽ സജീവമായി പങ്കെടുത്തു.
തുടർന്നുള്ള ദിവസങ്ങളിൽ പഞ്ചായത്തിന്റെ മുഴുവൻ ഭാഗങ്ങളിലും ശുചീകരണ പ്രവർത്തനങ്ങൾ വ്യാപിപ്പിക്കാനാണ് തീരുമാനം. കുടുംബശ്രീ അംഗങ്ങൾ, സന്നദ്ധ പ്രവർത്തകർ, ജനപ്രതിനിധികൾ എന്നിവരെ ഏകോപിപ്പിച്ചു കൊണ്ട് ജനപങ്കാളിത്തത്തോടെയുള്ള ശുചീകരണ പ്രവർത്തനങ്ങൾ വരും ദിവസങ്ങളിൽ നടക്കുമെന്ന് പഞ്ചായത്ത് അധികൃതർ അറിയിച്ചു.
വാർത്തകൾ തത്സമയം അറിയാൻ
നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

