കണ്ണൂർ: കുടുംബശ്രീ കണ്ണൂർ ജില്ലാ മിഷന്റെ നേതൃത്വത്തിൽ ജില്ലയിലെ ബഡ്സ് സ്കൂൾ/ബി.ആർ.സി വിദ്യാർത്ഥികൾക്കായി സംഘടിപ്പിക്കുന്ന കലോത്സവം ‘തില്ലാന 2026’ ഫെബ്രുവരി 3, 4 തീയതികളിൽ ചട്ടുകപ്പാറ ആരൂഡം ഓഡിറ്റോറിയത്തിൽ നടക്കും. കലോത്സവത്തിന്റെ ഉദ്ഘാടനം നാളെ കണ്ണൂർ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ബിനോയ് കുര്യൻ നിർവ്വഹിക്കും. ഇരിക്കൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ടി.കെ. സുലേഖ ചടങ്ങിൽ അധ്യക്ഷത വഹിക്കും.
സ്കൂൾ യുവജനോത്സവ മാതൃകയിൽ സംഘടിപ്പിക്കുന്ന ഈ കലാമേളയിൽ ജില്ലയിലെ 41 ബഡ്സ് സ്കൂളുകളിൽ നിന്നായി 450 ഓളം കലാപ്രതിഭകൾ മാറ്റുരയ്ക്കും. കുട്ടികളുടെ കലാപരമായ കഴിവുകൾ പ്രോത്സാഹിപ്പിക്കാനും അവരുടെ മാനസിക ഉല്ലാസം വർദ്ധിപ്പിക്കാനുമാണ് ‘തില്ലാന’ ലക്ഷ്യമിടുന്നത്. ഇത്തവണ കലോത്സവത്തിലെ എല്ലാ മത്സരങ്ങളും കുടുംബശ്രീയുടെ ഔദ്യോഗിക യൂട്യൂബ് ചാനൽ വഴി തത്സമയം സംപ്രേഷണം ചെയ്യും.
ഫെബ്രുവരി 4-ന് വൈകുന്നേരം 4 മണിക്ക് സമാപന സമ്മേളനം നടക്കും. ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ടി. ഷബ്ന ഉദ്ഘാടനം ചെയ്യുന്ന ചടങ്ങിൽ മയ്യിൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സി.സി. വിനോദ് മാസ്റ്റർ അധ്യക്ഷത വഹിക്കും. കുറ്റ്യാട്ടൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് നിജിലേഷ് പറമ്പൻ മുഖ്യാതിഥിയാകും. രാമന്തളി പ്രതീക്ഷ ബഡ്സ് സ്കൂളാണ് നിലവിലെ ചാമ്പ്യന്മാർ.
വാർത്തകൾ തത്സമയം അറിയാൻ
നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

