പാപ്പിനിശ്ശേരി മേൽപ്പാലം അറ്റകുറ്റപ്പണി പുരോഗമിക്കുന്നു; മാർച്ച് 25-ഓടെ ഗതാഗതത്തിന് തുറന്നുകൊടുക്കാനാകുമെന്ന് പി.ഡബ്ല്യു.ഡി

Anees kannadiparamba

പാപ്പിനിശ്ശേരി: പാപ്പിനിശ്ശേരി മേൽപ്പാലത്തിലെ അറ്റകുറ്റപ്പണികൾ വേഗത്തിൽ പുരോഗമിക്കുന്നതായി പൊതുമരാമത്ത് വകുപ്പ് (PWD) അറിയിച്ചു. കെ.വി സുമേഷ് എം.എൽ.എ മേൽപ്പാലം സന്ദർശിച്ച് പ്രവൃത്തികൾ വിലയിരുത്തുകയും നിർമ്മാണം എത്രയും വേഗം പൂർത്തിയാക്കാൻ ഉദ്യോഗസ്ഥർക്ക് നിർദേശം നൽകുകയും ചെയ്തു.

റോഡിന്റെ കേടുപാടുകൾ പരിഹരിക്കുന്നതിനായുള്ള പ്രവർത്തനങ്ങളാണ് ഇപ്പോൾ നടക്കുന്നത്. നിലവിലെ ടാറിംഗ് പാളി ജെ.സി.ബി ഉപയോഗിച്ച് പൂർണമായും ഇളക്കിമാറ്റിയതിന് ശേഷം സ്ലാബിങ് ഉപരിതലം അധികൃതർ വിശദമായി പരിശോധിച്ചിരുന്നു. ആദ്യം കണക്കാക്കിയതിലും ഇരട്ടിയിലധികം കേടുപാടുകളാണ് ഈ പരിശോധനയിൽ കണ്ടെത്തിയത്. ഇതിനാൽ കൂടുതൽ വ്യാപകമായ അറ്റകുറ്റപ്പണികൾ അനിവാര്യമായിരിക്കുകയാണെന്ന് പൊതുമരാമത്ത് വകുപ്പ് വ്യക്തമാക്കി.

പണികൾ വേഗത്തിൽ പൂർത്തിയാക്കുന്നതിനുള്ള അടിയന്തര നടപടികൾ സ്വീകരിച്ചിട്ടുണ്ട്. മാർച്ച് 25-ഓടെ അറ്റകുറ്റപ്പണികൾ പൂർത്തിയാക്കി മേൽപ്പാലം ഗതാഗതത്തിന് തുറന്നുനൽകാൻ സാധിക്കുമെന്നാണ് ഉദ്യോഗസ്ഥർ അറിയിക്കുന്നത്. എം.എൽ.എയുടെ സന്ദർശനത്തിൽ പി.ഡബ്ല്യു.ഡി റോഡ്സ് എക്സിക്യൂട്ടീവ് എഞ്ചിനീയർ കെ.എം. ഹരീഷ്, അസിസ്റ്റൻ്റ് എക്സിക്യൂട്ടീവ് എഞ്ചിനീയർ സുജിത്ത്, അസിസ്റ്റൻ്റ് എഞ്ചിനീയർ ശ്രീരാഗ് എന്നിവരും സന്നിഹിതരായിരുന്നു.

വാർത്തകൾ തത്സമയം അറിയാൻ

നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

നിങ്ങളുടെ പ്രദേശത്തെ വാർത്തകൾ അറിയിക്കാൻ:

വാർത്തകൾ അയക്കാം (WhatsApp)

Mob: +91 96059 58974

Share This Article
error: Content is protected !!