എസ്.വൈ.എസ് സംസ്ഥാന വൈസ് പ്രസിഡന്റ് സി.കെ.കെ മാണിയൂർ അന്തരിച്ചു

Kannadiparamba online news
Screenshot

കാസർകോട്: സുന്നി യുവജന സംഘം (എസ്.വൈ.എസ്) സംസ്ഥാന വൈസ് പ്രസിഡന്റും പ്രമുഖ മത-സാമൂഹിക പ്രവർത്തകനുമായ സി.കെ.കെ മാണിയൂർ (സി.കെ കമാലുദ്ദീൻ-75) അന്തരിച്ചു. വാർദ്ധക്യസഹജമായ അസുഖങ്ങളെ തുടർന്ന് കാസർകോട് ആസ്റ്റർ മിംസ് ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് അന്ത്യം സംഭവിച്ചത്.

കണ്ണൂർ ജില്ലയിലെ മാണിയൂരിൽ ജനിച്ച അദ്ദേഹം വർഷങ്ങളായി നീലേശ്വരം തൈക്കടപ്പുറത്തായിരുന്നു താമസം. എസ്.വൈ.എസ് സംസ്ഥാന കമ്മിറ്റിയുടെ പ്രഥമ ഓർഗനൈസിങ് സെക്രട്ടറിയായിരുന്ന അദ്ദേഹം, നിലവിൽ മാണിയൂർ പാറാൽ ശംസുൽ ഉലമ മെമ്മോറിയൽ ബുസ്താനുൽ ഉലൂം അറബിക് കോളേജ് പ്രസിഡന്റും, മാണിയൂർ പാറാൽ സംയുക്ത ജമാഅത്ത് ജനറൽ സെക്രട്ടറിയുമായി പ്രവർത്തിച്ചുവരികയായിരുന്നു.

കണ്ണൂർ, കാസർകോട് ജില്ലകളിലെ മഹല്ല് സംവിധാനങ്ങളുടെയും സംഘടനാ പ്രവർത്തനങ്ങളുടെയും വളർച്ചയിൽ നിർണ്ണായക പങ്കുവഹിച്ച മികച്ച സംഘാടകനായിരുന്നു സി.കെ.കെ മാണിയൂർ. സുന്നി മഹല്ല് ഫെഡറേഷൻ (എസ്.എം.എഫ്) കണ്ണൂർ ജില്ലാ സെക്രട്ടറി, കാസർകോട് ജില്ലാ പ്രഥമ കമ്മിറ്റിയുടെ കൺവീനർ, എസ്.വൈ.എസ് കാസർകോട് ജില്ലാ ജനറൽ സെക്രട്ടറി എന്നീ നിലകളിലും അദ്ദേഹം പ്രവർത്തിച്ചിട്ടുണ്ട്.

പാറാൽ മഹല്ലിലെ ആഭ്യന്തര സംവിധാനങ്ങൾക്ക് നേതൃത്വം നൽകിയിരുന്ന കൂളാട്ട് മാമു മുസ്‌ലിയാരാണ് പിതാവ്. പാലത്തുങ്കര റമളാൻ ശൈഖ് തങ്ങൾ കുടുംബത്തിലെ സി.കെ സൈതബയാണ് മാതാവ്. 

വാർത്തകൾ തത്സമയം അറിയാൻ

നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

നിങ്ങളുടെ പ്രദേശത്തെ വാർത്തകൾ അറിയിക്കാൻ:

വാർത്തകൾ അയക്കാം (WhatsApp)

Mob: +91 96059 58974

Share This Article
error: Content is protected !!