അർബുദത്തോട് പൊരുതുന്ന പുല്ലൂപ്പിയിലെ അനുഷയ്ക്ക് കൈത്താങ്ങായി നാടൊരുമിക്കുന്നു: ചികിത്സാ സഹായ കമ്മിറ്റി രൂപീകരിച്ചു

Anees kannadiparamba

പുല്ലൂപ്പി ഫ്രണ്ട്സ് കൂട്ടായ്മ സമാഹരിച്ച തുക ചികിത്സാ സഹായ കമ്മിറ്റി ഭാരവാഹികളായ ചെയർമാൻ നൗഫൽ കെ.പി, കൺവീനർ ബിജു ജോൺ എന്നിവർ ഏറ്റുവാങ്ങി.

പുല്ലൂപ്പി: അർബുദം ബാധിച്ച് ചികിത്സയിൽ കഴിയുന്ന പുല്ലൂപ്പി 13-ാം വാർഡിലെ അനുഷയുടെ (38) തുടർചികിത്സയ്ക്കായി നാടൊരുമിക്കുന്നു. ഇതിനോടകം തന്നെ ചികിത്സയ്ക്കായി വലിയൊരു തുക ചെലവായിക്കഴിഞ്ഞു. തുടർചികിത്സയ്ക്ക് ഇനിയും ഭീമമായ തുക ആവശ്യമായ സാഹചര്യത്തിൽ നാട്ടുകാരും ജനപ്രതിനിധികളും ചേർന്ന് ‘അനുഷ ചികിത്സാ സഹായ കമ്മിറ്റി’ രൂപീകരിച്ചു.

ഈ കാരുണ്യപ്രവർത്തനത്തിന് തുടക്കം കുറിച്ചുകൊണ്ട് പുല്ലൂപ്പി ഫ്രണ്ട്സ് കൂട്ടായ്മ സമാഹരിച്ച തുക ചികിത്സാ സഹായ കമ്മിറ്റി ഭാരവാഹികളായ ചെയർമാൻ നൗഫൽ കെ.പി, കൺവീനർ ബിജു ജോൺ എന്നിവർ ഏറ്റുവാങ്ങി.

കമ്മിറ്റി ഭാരവാഹികൾ:

• രക്ഷാധികാരികൾ: കെ. സുധാകരൻ (MP), കെ.വി സുമേഷ് (MLA), റഹ്മത്ത് കെ.പി (പ്രസിഡന്റ്, നാറാത്ത് ഗ്രാമ പഞ്ചായത്ത്), മുസ്തഫ കൊടിപ്പോയിൽ (ജില്ലാ പഞ്ചായത്ത് മെമ്പർ), പ്രശാന്തൻ മാഷ്, വിഷിജ (ബ്ലോക്ക് പഞ്ചായത്തംഗം).

• ചെയർമാൻ: നൗഫൽ കെ.പി (വാർഡ് മെമ്പർ 12)

• ജോ: ചെയർമാൻ: നസ്റിയ (വാർഡ് മെമ്പർ 13)

• കൺവീനർ: ബിജു ജോൺ

• ജോ: കൺവീനർ: പ്രമോദ് ഇ.കെ

• ട്രഷറർ: അസീബ്

ഈ കുടുംബത്തെ സഹായിക്കാൻ സുമനസ്സുകൾ കഴിവിൻ്റെ പരമാവധി സാമ്പത്തിക സഹായം നൽകണമെന്ന് കമ്മിറ്റി അഭ്യർത്ഥിക്കുന്നു. സഹായങ്ങൾ താഴെ പറയുന്ന ബാങ്ക് അക്കൗണ്ട് വഴി കൈമാറാവുന്നതാണ്.

ബാങ്ക് അക്കൗണ്ട് വിവരങ്ങൾ:

• Account Name: ANUSHA CHIKILSASAHAYA COMMITTEE

• Bank: Kannadiparamba Service Co-operative Bank Ltd.

• Branch: Evening Branch, Kannadiparamba

• Account Number: 041970004974

• IFSC Code: ICIC0000104 (ICICI ബാങ്ക് വഴിയുള്ള ട്രാൻസ്ഫറുകൾക്ക്)

ബന്ധപ്പെടേണ്ട നമ്പറുകൾ:

📞 9496242118

📞 8075270851

📞 8157909199

നമ്മുടെ ചെറിയൊരു സഹായം ഒരു ജീവൻ രക്ഷിക്കാൻ ഉപകരിക്കും. ദയവായി ഈ സന്ദേശം മറ്റുള്ളവരിലേക്കും എത്തിക്കുക.

വാർത്തകൾ തത്സമയം അറിയാൻ

നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

നിങ്ങളുടെ പ്രദേശത്തെ വാർത്തകൾ അറിയിക്കാൻ:

വാർത്തകൾ അയക്കാം (WhatsApp)

Mob: +91 96059 58974

Share This Article
error: Content is protected !!