കാട്ടുപന്നി ശല്യത്തിന് പരിഹാരം; കുറ്റ്യാട്ടൂരിൽ ‘കർമ്മ 2026’ നാലാം ഘട്ട പര്യടനം ആരംഭിച്ചു

Kannadiparamba online news
Screenshot

കുറ്റ്യാട്ടൂർ: കുറ്റ്യാട്ടൂർ ഗ്രാമപഞ്ചായത്തിനെ പൂർണ്ണമായും തരിശ് കൃഷി രഹിത പഞ്ചായത്താക്കുക എന്ന ലക്ഷ്യത്തോടെ നടപ്പിലാക്കുന്ന ‘കർമ്മ 2026’ പദ്ധതിയുടെ നാലാം ഘട്ട പര്യടനം ആരംഭിച്ചു. പഞ്ചായത്തിലെ കട്ടോളി ഭാഗത്താണ് നാലാം ഘട്ടത്തിന് തുടക്കമായത്.

കാർഷിക മേഖലയ്ക്ക് വലിയ ഭീഷണിയായ കാട്ടുപന്നികളെ തുരത്തി കർഷകർക്ക് സംരക്ഷണം ഒരുക്കുകയാണ് ഈ പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്. തളിപ്പറമ്പ് ഫോറസ്റ്റ് എം പാനൽ ഷൂട്ടർമാരും പ്രത്യേക പരിശീലനം ലഭിച്ച നായ്ക്കളുമാണ് ഇതിനായി രംഗത്തിറങ്ങിയിട്ടുള്ളത്. പദ്ധതിയുടെ കഴിഞ്ഞ മൂന്ന് ഘട്ടങ്ങളിലായി പത്തോളം കാട്ടുപന്നികളെ വേട്ടയാടുവാൻ ഇതിനകം കഴിഞ്ഞിട്ടുണ്ട്. കൃഷിനാശം ഒഴിവാക്കാൻ ഗ്രാമപഞ്ചായത്ത് നടത്തുന്ന ഈ ഇടപെടൽ കർഷകർക്ക് വലിയ ആശ്വാസമാവുകയാണ്.

വാർത്തകൾ തത്സമയം അറിയാൻ

നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

നിങ്ങളുടെ പ്രദേശത്തെ വാർത്തകൾ അറിയിക്കാൻ:

വാർത്തകൾ അയക്കാം (WhatsApp)

Mob: +91 96059 58974

Share This Article
error: Content is protected !!