



നാറാത്ത്: തദ്ദേശ ദിനാഘോഷത്തിൻ്റെ ഭാഗമായി നാറാത്ത് ഗ്രാമപഞ്ചായത്തിന്റെ നേതൃത്വത്തിൽ പൊതു ഇടം ജനകീയ ശുചീകരണം സംഘടിപ്പിച്ചു. പഞ്ചായത്തിലെ എല്ലാ വാർഡുകളിലും ശുചീകരണ പ്രവർത്തനങ്ങൾ നടന്നു.
സ്റ്റെപ്പ് റോഡിൽ നടന്ന ചടങ്ങ് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ. റഹ്‌മത്ത് ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് സുധീഷ് നാറാത്ത് ചടങ്ങിൽ സംബന്ധിച്ചു.
നാടിന്റെ ശുചിത്വം ഉറപ്പുവരുത്തുന്നതിനായി സംഘടിപ്പിച്ച ഈ യജ്ഞത്തിൽ എല്ലാ വാർഡ് മെമ്പർമാരും പങ്കാളികളായി. കൂടാതെ ഹരിതകർമ്മസേനാംഗങ്ങൾ, തൊഴിലുറപ്പ് തൊഴിലാളികൾ, ആരോഗ്യ പ്രവർത്തകർ എന്നിവരും ശുചീകരണ പ്രവർത്തനങ്ങളിൽ സജീവമായി പങ്കെടുത്തു.


വാർത്തകൾ തത്സമയം അറിയാൻ
നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

