തലശ്ശേരി: ബാബു അച്ചാരത്ത് മെമ്മോറിയൽ ട്രോഫിക്ക് വേണ്ടിയുള്ള കണ്ണൂർ ജില്ല എ ഡിവിഷൻ ലീഗ് ക്രിക്കറ്റ് ചാമ്പ്യൻഷിപ്പിൽ തലശ്ശേരി അബ്ബ ക്രിക്കറ്റ് ക്ലബ്ബിന് തകർപ്പൻ വിജയം. കോണോർ വയൽ ക്രിക്കറ്റ് സ്റ്റേഡിയത്തിൽ നടന്ന ആവേശകരമായ പോരാട്ടത്തിൽ ധർമ്മടം ക്രിക്കറ്റ് ക്ലബ്ബിനെ ഒരു വിക്കറ്റിനാണ് അബ്ബ പരാജയപ്പെടുത്തിയത്.
ആദ്യം ബാറ്റ് ചെയ്ത ധർമ്മടം ക്രിക്കറ്റ് ക്ലബ്ബ് 39.1 ഓവറിൽ 187 റൺസിന് എല്ലാവരും പുറത്തായി. മികച്ച രീതിയിൽ പന്തെറിഞ്ഞ അബ്ബ ക്രിക്കറ്റ് ക്ലബ്ബിന്റെ ശ്രീജേഷ് പി 4 വിക്കറ്റുകൾ വീഴ്ത്തി ധർമ്മടത്തിന്റെ കുതിപ്പിന് തടയിട്ടു.
188 റൺസ് വിജയലക്ഷ്യവുമായി മറുപടി ബാറ്റിങ്ങിന് ഇറങ്ങിയ അബ്ബ ക്രിക്കറ്റ് ക്ലബ്ബ് 41.3 ഓവറിൽ 9 വിക്കറ്റ് നഷ്ടത്തിൽ 191 റൺസ് നേടി ലക്ഷ്യം കണ്ടു. 88 പന്തിൽ 54 റൺസെടുത്ത ആഷിറിന്റെ ബാറ്റിംഗ് അബ്ബയുടെ വിജയത്തിൽ നിർണ്ണായകമായി. 4 വിക്കറ്റ് വീഴ്ത്തിയ ശ്രീജേഷ് പി ആണ് കളിയിലെ കേമൻ.
ചൊവ്വാഴ്ച (10-02-2026) നടക്കുന്ന മത്സരത്തിൽ പഴയങ്ങാടി എരിപുരം ക്രിക്കറ്റ് ക്ലബ് തലശ്ശേരി കോസ്മോസ് ക്രിക്കറ്റ് ക്ലബ്ബിനെ നേരിടും.
വാർത്തകൾ തത്സമയം അറിയാൻ
നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

