മയ്യിൽ: മയ്യിൽ ഗ്രാമപഞ്ചായത്തും മൃഗാശുപത്രിയും സംയുക്തമായി നടപ്പിലാക്കുന്ന ജനകീയാസൂത്രണം 2025-26 പദ്ധതിയുടെ ഭാഗമായുള്ള മുട്ടക്കോഴി വിതരണത്തിന് തുടക്കമായി. മയ്യിൽ മൃഗാശുപത്രിയിൽ വെച്ച് നടന്ന മുട്ടക്കോഴി വിതരണ പദ്ധതിയുടെ ഉദ്ഘാടനം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സി.സി. വിനോദ് മാസ്റ്റർ നിർവ്വഹിച്ചു.
പഞ്ചായത്തിലെ 260 ഗുണഭോക്താക്കൾക്കായി 50 രൂപ നിരക്കിൽ അഞ്ച് കോഴിക്കുഞ്ഞുങ്ങളെ വീതമാണ് പദ്ധതിയിലൂടെ നൽകുന്നത്. ചടങ്ങിൽ വെറ്ററിനറി സർജൻ ഡോ. ആസിഫ് അഷറഫ് സ്വാഗതം ആശംസിക്കുകയും പദ്ധതി വിശദീകരിക്കുകയും ചെയ്തു. വാർഡ് മെമ്പർ അജയൻ, മുൻ വാർഡ് മെമ്പർ മനോഹരൻ എന്നിവർ ആശംസകൾ നേർന്നു.
തുടർന്ന് കൊറളായി എൽ.പി. സ്കൂളിൽ വെച്ച് നടന്ന ‘കുഞ്ഞുകൈകളിൽ കുഞ്ഞുകോഴി’ പദ്ധതിയുടെ ഉദ്ഘാടനവും ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സി.സി. വിനോദ് മാസ്റ്റർ നിർവ്വഹിച്ചു. വാർഡ് മെമ്പർ ജിനേഷ് ചാപ്പാടി ചടങ്ങിൽ സ്വാഗതം പറഞ്ഞു. കോഴിക്കുഞ്ഞുങ്ങളുടെ പരിപാലനത്തെക്കുറിച്ച് വെറ്ററിനറി സർജൻ ഡോ. ആസിഫ് അഷറഫ് കുട്ടികൾക്കും രക്ഷിതാക്കൾക്കും നിർദ്ദേശങ്ങൾ നൽകി. അധ്യാപകർ, മാതാപിതാക്കൾ തുടങ്ങിയവർ ചടങ്ങിൽ സംബന്ധിച്ചു. കുട്ടികളിൽ കൃഷിയോടും മൃഗപരിപാലനത്തോടും താല്പര്യം വളർത്തുക എന്ന ലക്ഷ്യത്തോടെയാണ് ഈ പദ്ധതി നടപ്പിലാക്കുന്നത്.

വാർത്തകൾ തത്സമയം അറിയാൻ
നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

