മയ്യിൽ ഗ്രാമപഞ്ചായത്തിൽ ആരോഗ്യ ശുചിത്വ ശിൽപശാല സംഘടിപ്പിച്ചു

Anees kannadiparamba

മയ്യിൽ: ഹരിതകേരളം മിഷന്റെ ഭാഗമായി മയ്യിൽ ഗ്രാമപഞ്ചായത്തിൽ ആരോഗ്യ ശുചിത്വ ശിൽപശാല സംഘടിപ്പിച്ചു. ശുചിത്വ മേഖലയിൽ പഞ്ചായത്ത് നടപ്പിലാക്കുന്ന പ്രവർത്തനങ്ങളുടെ ഭാഗമായാണ് ശിൽപശാല നടത്തിയത്. ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി അംഗം രജിതയുടെ അധ്യക്ഷതയിൽ നടന്ന ചടങ്ങിൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സി.സി. വിനോദ്കുമാർ മുഖ്യപ്രഭാഷണം നടത്തി.

ഇരിക്കൂർ ബ്ലോക്ക് പഞ്ചായത്ത് ഹരിതകേരളം മിഷൻ കോർഡിനേറ്റർ സഹദേവൻ ശിൽപശാലയിൽ ക്ലാസ് കൈകാര്യം ചെയ്തു. മാലിന്യ സംസ്കരണം, ആരോഗ്യകരമായ ജീവിതശൈലി എന്നിവയെക്കുറിച്ച് വിശദമായ ചർച്ചകൾ നടന്നു. വികസന സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ടി.കെ. ബാലകൃഷ്ണൻ സ്വാഗതം പറഞ്ഞു. വി.ഇ.ഒ (VEO) ശ്രീജിത്ത്‌ പ്രവർത്തനങ്ങളുടെ അവലോകനം നടത്തി. ശുചിത്വ ഭാരവാഹികളും വാർഡ് പ്രതിനിധികളും ശിൽപശാലയിൽ പങ്കെടുത്തു.

വാർത്തകൾ തത്സമയം അറിയാൻ

നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

നിങ്ങളുടെ പ്രദേശത്തെ വാർത്തകൾ അറിയിക്കാൻ:

വാർത്തകൾ അയക്കാം (WhatsApp)

Mob: +91 96059 58974

Share This Article
error: Content is protected !!