മലപ്പട്ടം: ജില്ലാ എൻഫോഴ്‌സ്‌മെന്റ് സ്‌ക്വാഡ് മലപ്പട്ടം പഞ്ചായത്ത് പരിധിയിൽ നടത്തിയ പരിശോധനയിൽ പ്ലാസ്റ്റിക് മാലിന്യങ്ങൾ കത്തിച്ച സ്ഥാപനത്തിന് പിഴ ചുമത്തി. ചൂളിയാട് കടവിലെ ഹൈഡ്രോൺ അക്വാ പ്രൊഡക്ട്സ് എന്ന സ്ഥാപനത്തിനാണ് 5,000 രൂപ പിഴ ചുമത്തിയത്.
പരിശോധനയിൽ പ്ലാസ്റ്റിക് കവറുകൾ, അലൂമിനിയം ഫോയിലുകൾ, ഫുഡ് കണ്ടെയ്നറുകൾ തുടങ്ങിയവ കത്തിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. ഇതേത്തുടർന്ന് കേരള പഞ്ചായത്ത് രാജ് ആക്ട് പ്രകാരം സ്‌ക്വാഡ് പിഴ ഈടാക്കി. സംഭവത്തിൽ തുടർ നടപടികൾ സ്വീകരിക്കാൻ മലപ്പട്ടം ഗ്രാമപഞ്ചായത്ത് സെക്രട്ടറിക്ക് സ്‌ക്വാഡ് നിർദ്ദേശം നൽകിയിട്ടുണ്ട്.
ജില്ലാ എൻഫോഴ്‌സ്‌മെന്റ് സ്‌ക്വാഡ് ലീഡർ പി.പി. അഷ്‌റഫ്, സ്‌ക്വാഡ് അംഗങ്ങളായ അലൻ ബേബി, ദിബിൽ സി.കെ, മലപ്പട്ടം പഞ്ചായത്ത് ക്ലാർക്ക് സേതു എന്നിവർ പരിശോധനയിൽ പങ്കെടുത്തു. പരിസ്ഥിതിക്ക് ദോഷകരമായ രീതിയിൽ മാലിന്യങ്ങൾ സംസ്കരിക്കുന്നവർക്കെതിരെ കർശന നടപടി തുടരുമെന്ന് അധികൃതർ അറിയിച്ചു.
വാർത്തകൾ തത്സമയം അറിയാൻ
നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

