എം.ഡി.എം.എയും ഹാഷിഷ് ഓയിലുമായി യുവാവ് അറസ്റ്റിൽ

Kannadiparamba online news
Screenshot

തളിപ്പറമ്പ്: വാടക ക്വാർട്ടേഴ്‌സ് കേന്ദ്രീകരിച്ച് നടത്തിയ പരിശോധനയിൽ മാരക ലഹരിമരുന്നുകളുമായി യുവാവിനെ പോലീസ് പിടികൂടി. പന്നിയൂർ ചവനപ്പുഴ സ്വദേശി കെ.വി. സ്വരാജിനെ (30) ആണ് തളിപ്പറമ്പ് എസ്.ഐ. കെ. ദിനേശനും സംഘവും അറസ്റ്റ് ചെയ്തത്.

ഇന്നലെ രാത്രി 7:30-ഓടെ കുറ്റ്യേരി കാഞ്ഞിരങ്ങാട്ട് പ്രതി താമസിക്കുന്ന വാടക ക്വാർട്ടേഴ്‌സിലാണ് പോലീസ് റെയ്ഡ് നടത്തിയത്. മുറിയിലെ അലമാരയ്ക്ക് മുകളിൽ സൂക്ഷിച്ച നിലയിൽ 4.5598 ഗ്രാം എം.ഡി.എം.എയും (MDMA), ചെറിയ കുപ്പിയിൽ സൂക്ഷിച്ച 4.0085 ഗ്രാം ഹാഷിഷ് ഓയിലും പോലീസ് കണ്ടെടുത്തു.

ലഹരിമരുന്ന് വിൽപ്പനയെക്കുറിച്ച് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു പോലീസിന്റെ മിന്നൽ പരിശോധന. പ്രതിയെ കോടതിയിൽ ഹാജരാക്കി. ലഹരിമരുന്നിന്റെ ഉറവിടത്തെക്കുറിച്ച് പോലീസ് അന്വേഷണം ഊർജ്ജിതമാക്കിയിട്ടുണ്ട്.

വാർത്തകൾ തത്സമയം അറിയാൻ

നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

നിങ്ങളുടെ പ്രദേശത്തെ വാർത്തകൾ അറിയിക്കാൻ:

വാർത്തകൾ അയക്കാം (WhatsApp)

Mob: +91 96059 58974

Share This Article
error: Content is protected !!