പിറന്നാൾ ആഘോഷം വേണ്ട; തുക ചികിത്സാ നിധിയിലേക്ക് നൽകി ഒൻപത് വയസ്സുകാരൻ

Kannadiparamba online news
Screenshot

മയ്യിൽ: തന്റെ ഒൻപതാം പിറന്നാൾ ആഘോഷം മാറ്റിവെച്ച്, ആ തുക അസുഖ ബാധിതനായി ചികിത്സയിൽ കഴിയുന്ന കുരുന്നിന് കൈമാറി വിദ്യാർത്ഥി മാതൃകയായി. ആറാംമൈലിലെ പ്രവീൺ – രജിബ ദമ്പതികളുടെ മകൻ ഹർഷിത്താണ് തന്റെ പിറന്നാൾ ആഘോഷത്തിനായി മാറ്റിവെച്ച 5000 രൂപ ചികിത്സാ കമ്മിറ്റിക്ക് കൈമാറിയത്.

അസുഖബാധിതനായി ചികിത്സയിൽ കഴിയുന്ന ആറാംമൈൽ സ്വദേശി ലിക്ഷിത്തിന്റെ ചികിത്സയ്ക്കുള്ള സഹായമായാണ് ഹർഷിത്ത് ഈ തുക നൽകിയത്. ആഘോഷങ്ങൾക്കും ആഡംബരങ്ങൾക്കും പിന്നാലെ പോകാതെ സഹജീവിയുടെ വേദനയിൽ പങ്കുചേരാൻ തീരുമാനിച്ച ഈ കൊച്ചു മിടുക്കനെ ചികിത്സാ കമ്മിറ്റിയും നാട്ടുകാരും അഭിനന്ദിച്ചു.

മുതിർന്നവർക്കും കുട്ടികൾക്കും ഒരുപോലെ പ്രചോദനമാകുന്ന ഈ ഹൃദ്യമായ പ്രവർത്തനം 

വാർത്തകൾ തത്സമയം അറിയാൻ

നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

നിങ്ങളുടെ പ്രദേശത്തെ വാർത്തകൾ അറിയിക്കാൻ:

വാർത്തകൾ അയക്കാം (WhatsApp)

Mob: +91 96059 58974

Share This Article
error: Content is protected !!