സ്വത്ത് തർക്കം യുവാവിനെ കത്തികൊണ്ട് കുത്തി കൊല്ലാൻ ശ്രമം

Kannadiparamba online news
Screenshot

മട്ടന്നൂർ: സ്വത്ത് തർക്കത്തെ തുടർന്ന് ബന്ധുക്കളെ ബന്ധിയാക്കി യുവാവിനെ കത്തികൊണ്ട് വയറിന് കുത്തിക്കൊല്ലാൻ ശ്രമിച്ചുവെന്ന പരാതിയിൽ പോലീസ് നാലുപേർക്കെതിരെ വധശ്രമത്തിന് കേസെടുത്തു. കർണ്ണാടകകുടക് കുശാൽ നഗർനഞ്ചാര്യ പട്ടണത്തിലെ എം.എച്ച് ഉസാമത്ത് നെ (26) യാണ് കൊല്ലാൻ ശ്രമിച്ചത്. മാതാവ്
എം.എ. അമീറ (53)യുടെ പരാതിയിൽ മട്ടന്നൂർ കൊതേരിയിലെ നഫീസ്, മജീദ് , ജസീല , മജീദിൻ്റെ ഭാര്യ എന്നിവർക്കെതിരെ പോലീസ് കേസെടുത്തു. ഈ മാസം 3 ന് രാവിലെ 8.20 മണിക്ക് കീഴല്ലൂർ കൊതേരിയിലാണ് സംഭവം പരാതിക്കാരിയേയും മക്കളായ ഇർഷാദ്, അഫ്സൽ, അഷ്‌കർ , ഉസാമത് എന്നിവരെ പ്രതികൾ ഗ്രിൽസ് പൂട്ടിട്ട് പൂട്ടി മർദ്ദിക്കുകയും ഇതിനിടെ മകനെ ഒന്നാം പ്രതിയായ നഫീസ് കത്തികൊണ്ട് കുത്തി കൊല്ലാൻ ശ്രമിക്കുകയായിരുന്നു. കുടകിലുള്ള സ്വത്ത് ഭാഗം വെക്കുന്നത് സംബന്ധിച്ചുള്ള തർക്കമാണ് സംഭവത്തിന് കാരണമെന്ന് പരാതിയിൽ പറയുന്നു. കേസെടുത്ത പോലീസ് അന്വേഷണം തുടങ്ങി.

വാർത്തകൾ തത്സമയം അറിയാൻ

നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

നിങ്ങളുടെ പ്രദേശത്തെ വാർത്തകൾ അറിയിക്കാൻ:

വാർത്തകൾ അയക്കാം (WhatsApp)

Mob: +91 96059 58974

Share This Article
error: Content is protected !!