വാരം: വൈവിധ്യമാർന്ന പരിപാടികളോടെ ഏറ്റു സെറ്റ് കൃഷി ഗ്രൂപ്പിന്റെ കുടുംബ സംഗമവും കാർഷിക ചർച്ചാ ക്ലാസും സംഘടിപ്പിച്ചു. വാരംകടവ് ക്യൂട്ടോ കടവ് റസ്റ്റോറന്റ് ഓഡിറ്റോറിയത്തിൽ നടന്ന സംഗമം പ്രമുഖ കർഷകനും ഓർഗാനിക് കൃഷി പ്രചാരകനുമായ രാഗീഷ് കേളോത്ത് ഉദ്ഘാടനം ചെയ്തു. കെ.പി. മൊയ്തു ചടങ്ങിൽ അധ്യക്ഷത വഹിച്ചു.
മാധ്യമപ്രവർത്തകൻ കമാൽ റഫീഖ് പരിപാടിയിൽ ആശംസകൾ അർപ്പിച്ചു സംസാരിച്ചു. തുടർന്ന് നടന്ന കാർഷിക ചർച്ചാ ക്ലാസ്സിൽ അംഗങ്ങളുടെ സംശയങ്ങൾക്ക് ഉമ്മർ മാസ്റ്റർ, അൻവർ സാദിഖ് കുഞ്ഞിമംഗലം, ഷീല ടീച്ചർ, ഹംസ എന്നിവർ മറുപടി നൽകി.
ചടങ്ങിൽ വെച്ച് മുഖ്യാതിഥി രാഗീഷ് കേളോത്തിനെ കെ.പി. മൊയ്തു പൊന്നാട അണിയിച്ച് ആദരിച്ചു. ഗ്രൂപ്പ് ഭാരവാഹി കെ.പി. മൊയ്തുവിനെ ഹംസയും പൊന്നാട അണിയിച്ചു. ഗ്രൂപ്പിലെ മുഴുവൻ അംഗങ്ങൾക്കും പരമ്പരാഗത കൃഷി ചിഹ്നം പതിപ്പിച്ച ഉപഹാരങ്ങൾ നൽകി ആദരിച്ചു.
സംഗമത്തിനെത്തിയവർക്കായി വിവിധയിനം വിത്തുകൾ, ചെടികൾ, മരച്ചീനി തണ്ടുകൾ എന്നിവ സൗജന്യമായി വിതരണം ചെയ്തു. അംഗങ്ങളുടെ കവിത ആലാപനവും പരിപാടിയുടെ ഭാഗമായി നടന്നു. ക്യൂട്ടോ കടവ് റസ്റ്റോറന്റ് പ്രതിനിധി അനിൽ, മറ്റു ജീവനക്കാർ എന്നിവരും സംബന്ധിച്ചു. മൊയ്തു സി.കെ. സ്വാഗതവും ഖദീജ പി.വി. നന്ദിയും പറഞ്ഞു. രാവിലെ 10 മണിക്ക് തുടങ്ങിയ സംഗമം വൈകുന്നേരം 4 മണിയോടെ സമാപിച്ചു.
വാർത്തകൾ തത്സമയം അറിയാൻ
നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

