ഓർമ്മകളുടെ തുരുത്തിലേക്ക് ഒരു ബോട്ട് യാത്ര; ഇടൂഴി സ്കൂൾ 1978-79 ബാച്ച് സംഗമം നടന്നു

Kannadiparamba online news

മയ്യിൽ: പതിറ്റാണ്ടുകൾക്ക് ശേഷമുള്ള ഒത്തുചേരൽ ആവേശമാക്കി മയ്യിൽ ഇടൂഴി മാധവൻ നമ്പൂതിരി സ്മാരക ഹയർസെക്കൻഡറി സ്കൂൾ SSLC 1978-79 ബാച്ച് സഹപാഠികൾ. “പിന്നെയും ഒരു പത്താം തരത്തിന്റെ” എന്ന് പേരിട്ട ജനറൽ ബോഡി മീറ്റിങ്ങും സഹപാഠി സംഗമവും പറശ്ശിനിക്കടവിൽ വെച്ച് നടന്നു.കണ്ണാടിപറമ്പ ഓൺലൈൻ

സൗഹൃദങ്ങൾ പുതുക്കുന്നതിനായി സംഘടിപ്പിച്ച ബോട്ട് യാത്ര സംഗമത്തിന് മാറ്റുകൂട്ടി. തുടർന്ന് നടന്ന യോഗത്തിൽ പുതിയ കമ്മിറ്റി ഭാരവാഹികളെ തിരഞ്ഞെടുത്തു.

പുതിയ ഭാരവാഹികൾ:

• പ്രസിഡന്റ്‌: പി.വി. ശാന്ത

• സെക്രട്ടറി: എ.കെ. രാജ്‌മോഹൻ

• ട്രഷറർ: കെ. മോഹനൻ

മീറ്റിങ്ങിനോടനുബന്ധിച്ച് സഹപാഠികളുടെ വിവിധ കലാപരിപാടികളും അരങ്ങേറി. പഴയകാല ഓർമ്മകൾ പങ്കുവെച്ചും പാട്ടുകൾ പാടിയും ഏറെ നേരം ചിലവഴിച്ച ശേഷമാണ് സഹപാഠികൾ മടങ്ങിയത്.കണ്ണാടിപറമ്പ ഓൺലൈൻ

വാർത്തകൾ തത്സമയം അറിയാൻ

നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

നിങ്ങളുടെ പ്രദേശത്തെ വാർത്തകൾ അറിയിക്കാൻ:

വാർത്തകൾ അയക്കാം (WhatsApp)

Mob: +91 96059 58974

Share This Article
error: Content is protected !!