മുങ്ങിമരണങ്ങൾക്കെതിരെ ബോധവൽക്കരണം; പയ്യാമ്പലത്ത് സമുദ്ര സത്യാഗ്രഹവും ജലശയനവും സംഘടിപ്പിച്ചു

Kannadiparamba online news

കണ്ണൂർ: ലോകത്ത് വർദ്ധിച്ചുവരുന്ന മുങ്ങിമരണങ്ങൾക്കെതിരെ ജാഗ്രത പകരാനും ലോകസമാധാന സന്ദേശം ഉയർത്തിപ്പിടിക്കാനുമായി പയ്യാമ്പലം ബീച്ചിൽ വേറിട്ട പ്രതിഷേധവും ബോധവൽക്കരണവും സംഘടിപ്പിച്ചു. ചാൾസൺ സ്വിമ്മിങ് അക്കാദമിയുടെ നേതൃത്വത്തിൽ നടന്ന സമുദ്ര സത്യാഗ്രഹവും ജലശയനവും ജനശ്രദ്ധയാകർഷിച്ചു. വൈകുന്നേരം 3 മണിക്ക് ദേശീയ കയാക്ക് താരം സ്വാലിഹ റഫീഖ് പരിപാടി ഫ്ലാഗ് ഓഫ് ചെയ്തു.

രണ്ട് കിലോമീറ്റർ ദൂരം നീന്തി ജലശയനം

ചാൾസൺ സ്വിമ്മിങ് അക്കാദമി സാരഥി ഡോ. ചാൾസൺ ഏഴിമലയുടെ നേതൃത്വത്തിൽ 29 വൊളണ്ടിയർമാരാണ് കടലിൽ രണ്ട് കിലോമീറ്റർ ദൂരം ആയാസരഹിതമായി നീന്തി ജലശയനം നടത്തിയത്. എട്ടു വയസ്സുകാരി സാൻവി സുജിത് മുതൽ 62 വയസ്സുകാരൻ ഇ. വിജയൻ കതിരൂർ വരെയുള്ള വിവിധ പ്രായത്തിലുള്ളവരുടെ പങ്കാളിത്തം കാമ്പയിനെ ശ്രദ്ധേയമാക്കി. ഫയർ ആൻഡ് റെസ്ക്യൂ ഓഫീസർമാരായ അജിത് കീഴറ, മനോജ് കൂത്തുപറമ്പ, എക്സൈസ് ഡിപ്പാർട്ട്മെന്റിലെ കെ.പി. ഹംസക്കുട്ടി തുടങ്ങിയവരും ഈ ദൗത്യത്തിൽ പങ്കാളികളായി.

സമാപന സമ്മേളനം

അഴീക്കോട് എം.എൽ.എ കെ.വി. സുമേഷ് സമാപന സമ്മേളനം ഉദ്ഘാടനം ചെയ്തു. ലോകത്ത് ഇനിയൊരു യുദ്ധം വേണ്ടെന്ന പ്രഖ്യാപനവുമായി യുദ്ധവിരുദ്ധ പ്രതിജ്ഞ ചൊല്ലിയാണ് കാമ്പയിൻ സമാപിച്ചത്. കണ്ണൂർ ജില്ലാ ഫയർ ആൻഡ് റെസ്ക്യൂ ഓഫീസർ (DFO) അരുൺ ഭാസ്കർ, ലൈഫ് ഗാർഡ് എംപ്ലോയീസ് യൂണിയൻ സംസ്ഥാന പ്രസിഡന്റ് കെ.പി. സഹദേവൻ തുടങ്ങിയവർ മുഖ്യാതിഥികളായി.

ഡോ. ചാൾസൺ ഏഴിമലയെയും വൊളണ്ടിയർമാരെയും ചടങ്ങിൽ അനുമോദിച്ചു. പ്രശസ്ത സംഗീതജ്ഞൻ ജോൺസൺ പുഞ്ചക്കാട് അവതരിപ്പിച്ച പുല്ലാങ്കുഴൽ കച്ചേരി ചടങ്ങിന് മാറ്റ് കൂട്ടി. രാജീവൻ മാസ്റ്റർ, ജാക്സൺ ഏഴിമല തുടങ്ങിയവർ സംസാരിച്ചു.

വാർത്തകൾ തത്സമയം അറിയാൻ

നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

നിങ്ങളുടെ പ്രദേശത്തെ വാർത്തകൾ അറിയിക്കാൻ:

വാർത്തകൾ അയക്കാം (WhatsApp)

Mob: +91 96059 58974

Share This Article
error: Content is protected !!