എക്സ് സർവീസസ് ലീഗ് ചേലേരി യൂണിറ്റ് വാർഷികവും കുടുംബസംഗമവും സംഘടിപ്പിച്ചു

Kannadiparamba online news
Screenshot

ചേലേരി: കേരള സ്റ്റേറ്റ് എക്സ് സർവീസസ് ലീഗ് ചേലേരി യൂണിറ്റിന്റെ വാർഷികവും കുടുംബസംഗമവും ചേലേരിയിൽ നടന്നു. കണ്ണൂർ താലൂക്ക് പ്രസിഡന്റ് സി. കെ. വിനോദ് കുമാർ പരിപാടി ഉദ്ഘാടനം ചെയ്തു. യൂണിറ്റ് പ്രസിഡന്റ് പി. സി. രാധാകൃഷ്ണൻ അധ്യക്ഷത വഹിച്ചു.

യോഗത്തിൽ പി.വി. സുജിത്ത്, കേണൽ പ്രഭാകരൻ, ഇ. ജയൻ, എം.വി. ജനാർദനൻ നമ്പ്യാർ, ജലജ, ബാലകൃഷ്ണൻ നമ്പ്യാർ, എൻ.വി. ദിനേശൻ, പി. മദനൻ, എം.പി. വിജയ, രമ്യ സുജിത്, പ്രേമവല്ലി ദിനേശൻ, കെ. കുമാരൻ എന്നിവർ പ്രസംഗിച്ചു.

പരിപാടിയുടെ ഭാഗമായി 80 വയസ്സ് പൂർത്തിയാക്കിയ അംഗങ്ങളെ ചടങ്ങിൽ ആദരിച്ചു. അംഗങ്ങളുടെയും കുടുംബങ്ങളുടെയും സാന്നിധ്യം കൊണ്ട് കുടുംബസംഗമം സൗഹൃദവും ആഘോഷപരവുമായ അന്തരീക്ഷത്തിൽ നടന്നു.

വാർത്തകൾ തത്സമയം അറിയാൻ

നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

നിങ്ങളുടെ പ്രദേശത്തെ വാർത്തകൾ അറിയിക്കാൻ:

വാർത്തകൾ അയക്കാം (WhatsApp)

Mob: +91 96059 58974

Share This Article
error: Content is protected !!