കണ്ണൂർ: നഗരമധ്യത്തിലെ കാൽടെക്സിൽ കോർപ്പറേഷൻ ഉടമസ്ഥതയിലുള്ള കെട്ടിടത്തിന്റെ കോൺക്രീറ്റ് പാളി അടർന്നുവീണ് കാർ തകർന്നു. സമീപത്ത് ക്ലിനിക് നടത്തുന്ന ദന്ത ഡോക്ടർ ശ്രീലേഖ അരുണിന്റെ കാറിന് മുകളിലേക്കാണ് കോൺക്രീറ്റ് പാളി വീണത്. അപകടത്തിൽ കാറിന്റെ ചില്ല് പൂർണ്ണമായും തകരുകയും ബോഡിക്ക് കേടുപാടുകൾ സംഭവിക്കുകയും ചെയ്തു. എന്നാൽ അപകടസമയത്ത് ഇത് വഴി കാൽനടയാത്രക്കാർ ഇല്ലാതിരുന്നതിനാൽ വലിയൊരു ദുരന്തം ഒഴിവായി.
പൊളിക്കാൻ വെച്ച കെട്ടിടം:
കോർപ്പറേഷൻ പൊളിക്കാൻ തീരുമാനിച്ച കെട്ടിടത്തിൽ നിന്നാണ് പാളികൾ അടർന്നു വീണത്. കെട്ടിടം അപകടാവസ്ഥയിലായതിനെ തുടർന്ന് പൊളിക്കാൻ നടപടികൾ തുടങ്ങിയിരുന്നെങ്കിലും കോടതി സ്റ്റേ നിലനിൽക്കുന്നതിനാൽ ഇതിന് സാധിച്ചിരുന്നില്ല. കാലപ്പഴക്കം ചെന്ന കെട്ടിടം കൂടുതൽ അപകടാവസ്ഥയിലാണെന്ന് നാട്ടുകാർ നേരത്തെ തന്നെ പരാതിപ്പെട്ടിരുന്നു.
തിരക്കേറിയ കാൽടെക്സ് ജംഗ്ഷനിൽ നടന്ന ഈ അപകടം യാത്രക്കാരെയും വ്യാപാരികളെയും ഭീതിയിലാഴ്ത്തിയിട്ടുണ്ട്. കോടതി സ്റ്റേ നിലനിൽക്കുന്നുണ്ടെങ്കിലും ജനങ്ങളുടെ സുരക്ഷ മുൻനിർത്തി അടിയന്തര നടപടികൾ സ്വീകരിക്കണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു.

വാർത്തകൾ തത്സമയം അറിയാൻ
നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

