മയ്യിൽ: മയ്യിൽ ഗ്രാമപഞ്ചായത്തിന്റെ പുതിയ പ്രസിഡന്റായി സി.സി. വിനോദ് കുമാറിനെ തിരഞ്ഞെടുത്തു. പഞ്ചായത്ത് ഹാളിൽ നടന്ന തിരഞ്ഞെടുപ്പ് നടപടികൾക്ക് ശേഷം വരണാധികാരി മുൻപാകെ അദ്ദേഹം സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു.വാർഡ് മൂന്ന് കോട്ടയാടിൽ നിന്നും എൽഡിഎഫ് സ്ഥാനാർഥിയായാണ് വിജയിച്ചത്.
തിരഞ്ഞെടുപ്പ് നടപടികൾ പൂർത്തിയായതോടെ ജനപ്രതിനിധികളും വിവിധ രാഷ്ട്രീയ പാർട്ടി നേതാക്കളും ചേർന്ന് പുതിയ പ്രസിഡന്റിന് സ്വീകരണം നൽകി. മയ്യിൽ പഞ്ചായത്തിന്റെ സമഗ്ര വികസനത്തിനും ജനകീയ പദ്ധതികൾക്കും മുൻഗണന നൽകിക്കൊണ്ട് മുന്നോട്ട് പോകുമെന്ന് ചുമതലയേറ്റ ശേഷം സി.സി. വിനോദ് കുമാർ പറഞ്ഞു.
വാർത്തകൾ തത്സമയം അറിയാൻ
നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

