കണ്ണൂർ: കണ്ണൂർ ജില്ലാ പഞ്ചായത്ത് പ്രസിഡന്റായി സി.പി.എമ്മിലെ അഡ്വ. ബിനോയ് കുര്യൻ തിരഞ്ഞെടുക്കപ്പെട്ടു. ഇന്ന് നടന്ന വോട്ടെടുപ്പിൽ യു.ഡി.എഫ് സ്ഥാനാർത്ഥി ബേബി തോലേനിയെ പരാജയപ്പെടുത്തിയാണ് അദ്ദേഹം ജില്ലയുടെ അമരക്കാരനായത്.
തിരഞ്ഞെടുപ്പ് വിവരം:
ജില്ലാ പഞ്ചായത്ത് ഹാളിൽ നടന്ന വോട്ടെടുപ്പിൽ ബിനോയ് കുര്യന് 18 വോട്ടുകൾ ലഭിച്ചു. യു.ഡി.എഫ് പ്രതിനിധിയായ ബേബി തോലേനിക്ക് 7 വോട്ടുകളാണ് ലഭിച്ചത്. പെരളശേരി ഡിവിഷനിൽ നിന്നുള്ള ജില്ലാ പഞ്ചായത്ത് അംഗമാണ് അഡ്വ. ബിനോയ് കുര്യൻ.
വാർത്തകൾ തത്സമയം അറിയാൻ
നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

