.
വെള്ളരിക്കുണ്ട്. നിയന്ത്രണം വിട്ട ബൈക്ക് റോഡരികിലെ വൈദ്യുതി തൂണിലിടിച്ച് യുവാവ് മരിച്ചു. മാലോം കുഴിപണം സ്വദേശി വിനയ ഭവനിലെ വിതുൽ രാജ് (20) ആണ് മരിച്ചത്. കഴിഞ്ഞ ദിവസം രാത്രി 10.15 മണിക്ക് മണ്ഡളത്തിന് സമീപത്തായിരുന്നു അപകടം. സാരമായി പരിക്കേറ്റ യുവാവിനെ നാട്ടുകാർ ഉടൻ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. കുഴി പണത്തെ ഓട്ടോ ഡ്രൈവർ വിനയരാജിന്റെയും ലതയുടെയുടേയും മകനാണ്. സഹോദരി: ദേവിക.
വാർത്തകൾ തത്സമയം അറിയാൻ
നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

