കുറ്റ്യാട്ടൂരിൽ വിജയികളായ ജനപ്രതിനിധികൾക്ക് എൽ.ഡി.എഫ് സ്വീകരണം നൽകി

Kannadiparamba online news

ചട്ടുകപ്പാറ: തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പിൽ ഉജ്ജ്വല വിജയം നേടിയ ജനപ്രതിനിധികൾക്ക് എൽ.ഡി.എഫ് കുറ്റ്യാട്ടൂർ ഗ്രാമപഞ്ചായത്ത് പതിനാറാം വാർഡ് കമ്മിറ്റിയുടെ നേതൃത്വത്തിൽ ആവേശകരമായ സ്വീകരണം നൽകി. കുറ്റ്യാട്ടൂർ പഞ്ചായത്ത് 16-ാം വാർഡ് മെമ്പർ എം.വി. സുശീല, 10-ാം വാർഡ് മെമ്പർ എം.പി. രേവതി, ഇരിക്കൂർ ബ്ലോക്ക് പഞ്ചായത്ത് മാണിയൂർ ഡിവിഷൻ മെമ്പർ പി. സൗമിനി ടീച്ചർ, ചട്ടുകപ്പാറ ഡിവിഷൻ മെമ്പർ കെ. നന്ദിനി എന്നിവരെയാണ് ചടങ്ങിൽ ആദരിച്ചത്.

നാടക പ്രവർത്തകനും ദേശാഭിമാനി സർക്കുലേഷൻ മാനേജറുമായ എ. അശോകൻ സ്വീകരണ ചടങ്ങ് ഉദ്ഘാടനം ചെയ്തു. ജനകീയ പ്രശ്നങ്ങളിൽ സജീവമായി ഇടപെടുന്ന മികച്ച ജനപ്രതിനിധികളായി മാറാൻ ഈ വിജയം കരുത്തുപകരുമെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. കെ. രാമചന്ദ്രൻ അധ്യക്ഷത വഹിച്ച ചടങ്ങിൽ വാർഡ് സെക്രട്ടറി കെ.വി. പ്രതീഷ് സ്വാഗതം പറഞ്ഞു.

ചടങ്ങിൽ വെച്ച് പതിനാറാം വാർഡ് മുൻ മെമ്പർ പി. ശ്രീധരന് സ്നേഹോപഹാരം കൈമാറി. കെ.കെ. ഗോപാലൻ മാസ്റ്റർ ഉപഹാര സമർപ്പണം നിർവ്വഹിച്ചു. കെ. പ്രിയേഷ് കുമാർ, പി. സൗമിനി ടീച്ചർ, കെ. നന്ദിനി, എം.വി. സുശീല, എം.പി. രേവതി തുടങ്ങിയവർ സംസാരിച്ചു.

വാർത്തകൾ തത്സമയം അറിയാൻ

നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

നിങ്ങളുടെ പ്രദേശത്തെ വാർത്തകൾ അറിയിക്കാൻ:

വാർത്തകൾ അയക്കാം (WhatsApp)

Mob: +91 96059 58974

Share This Article
error: Content is protected !!