മയ്യിൽ:
വേളം ശ്രീ മഹാഗണപതി ക്ഷേത്രത്തിലെ ശിവരാത്രി ഉത്സവത്തിനായുള്ള ആഘോഷകമ്മിറ്റി രൂപീകരിച്ചു. ക്ഷേത്രത്തിലെ ഗണപതി മണ്ഡപത്തിൽ ചേർന്ന യോഗത്തിൽ വിവിധ ഭാരവാഹികളെയും എക്സിക്യൂട്ടീവ് അംഗങ്ങളെയും തെരഞ്ഞെടുത്തു.
ഭാരവാഹികൾ
• കെ. ബിജു – ചെയർമാൻ
• എ. കെ. രാജ്മോഹൻ – ജനറൽ കൺവീനർ
• വിനോദ് കണ്ടക്കൈ – ചെയർമാൻ (പോഗ്രാം കമ്മിറ്റി)
• സത്യനാരായണൻ – ഖജാൻജി
യോഗത്തിന് ക്ഷേത്രം ഊരാളൻ മാക്കന്തേരി ശ്രീ ദാമോദരൻ നമ്പൂതിരി അധ്യക്ഷത വഹിച്ചു.
എക്സിക്യൂട്ടീവ് ഓഫീസർ ശ്രീ സത്യനാരായണൻ സ്വാഗതം പറഞ്ഞു.
ശിവരാത്രി ഉത്സവവുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിനായി 17 അംഗങ്ങളടങ്ങിയ എക്സിക്യൂട്ടീവ് കമ്മിറ്റിയെയും യോഗം തിരഞ്ഞെടുത്തു.
ഉത്സവം ഭക്തിസാന്ദ്രവും സമുചിതമായ രീതിയിലും നടത്തുന്നതിനുള്ള ഒരുക്കങ്ങൾ ഉടൻ ആരംഭിക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു.
വാർത്തകൾ തത്സമയം അറിയാൻ
നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

