വിദ്യാർത്ഥികൾക്ക് ക്രൂര മർദ്ദനം അധ്യാപകനുൾപ്പെടെ നാലുപേർക്കെതിരെ ജാമ്യമില്ലാ വകുപ്പുകൾ പ്രകാരം കേസ്

Kannadiparamba online news
Screenshot

പഴയങ്ങാടി : സ്കൂളിൽ നിന്നും ടൂറിന് പോയ സമയം ഡാൻസ് ചെയ്യാൻ കൂടെയുണ്ടായിരുന്ന പെൺകുട്ടികളോട് അപമര്യാദയായി പെരുമാറിയത് പ്രിൻസിപ്പാളിനോട് പരാതി പറഞ്ഞ വിരോധത്തിൽ വിദ്യാർത്ഥിയെയും സുഹൃത്തുക്കളേയും ഇരുമ്പ് വടികൊണ്ടും മരവടി കൊണ്ടും മർദ്ദിച്ചുവെന്ന പരാതിയിൽ അധ്യാപകൻ ഉൾപ്പെടെ നാലു പേർക്കെതിരെ പഴയങ്ങാടി പോലീസ് ജാമ്യമില്ലാ വകുപ്പുകൾ പ്രകാരം കേസെടുത്തു. പയ്യന്നൂർ ഏ.കുഞ്ഞിരാമൻ
അടിയോടി സ്മാരക ഗവ.ഹയർ സെക്കന്ററി സ്കൂളിലെ പ്ലസ് ടു വിദ്യാർത്ഥി
തൃക്കരിപ്പൂർ തങ്കയത്തെ ഖദീജ മൻസിലിൽ വി പി ഫറാസിൻ്റെ പരാതിയിലാണ് സ്കൂളിലെ ഗസ്റ്റ് അധ്യാപകനായിരുന്നലിജോ ജോണിനും
കൂടെയുണ്ടായിരുന്ന മറ്റുമൂന്നു പേർക്കുമെതിരെ പഴയങ്ങാടി പോലീസ് കേസെടുത്തത്. ഈ മാസം 9 ന് വൈകുന്നേരം 6.30 മണിക്ക് മാടായി വാടിക്കൽ പുഴക്കരയിൽ വെച്ചായിരുന്നു അക്രമം. സ്കൂളിൽ നിന്നും ഈ മാസം5 ന് ടൂർ പോയ സമയത്ത് അടിമാലിയിൽ വെച്ച് പെൺകുട്ടികൾക്കൊപ്പം ഡാൻസ് ചെയ്യുന്നതിനിടെ പ്രതി പെൺകുട്ടികളോട് അപമര്യാദയായി പെരുമാറിയത് സ്കൂൾ പ്രിൻസിപ്പാളിനോടു പരാതി പറഞ്ഞ വിരോധത്തിൽ അധ്യാപകനായ ലിജോ ജോണും സുഹൃത്തുക്കളും തന്ത്രത്തിൽ വിദ്യാർത്ഥികളെ വാടിക്കൽ പുഴക്കരയിൽ വിളിച്ചു വരുത്തി ആക്രമിക്കുകയായിരുന്നു. പരാതിക്കാരൻ്റെ കൂടെയുണ്ടായിരുന്ന മുഹമ്മദിനെയും മുഹമ്മദ് റാസിയെയും പ്രതികൾ മട്ടലുകൊണ്ടും മരവടി കൊണ്ടും അടിച്ചു പരിക്കേൽപ്പിക്കുകയും ചെയ്തുവെന്ന പരാതിയിൽ കേസെടുത്ത പോലീസ് അന്വേഷണം തുടങ്ങി. പരിക്കേറ്റ വിദ്യാർത്ഥികൾ തൃക്കരിപ്പൂരിലെ സ്വകാര്യാശുപത്രിയിൽ ചികിത്സയിലായിരുന്നു.

വാർത്തകൾ തത്സമയം അറിയാൻ

നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

നിങ്ങളുടെ പ്രദേശത്തെ വാർത്തകൾ അറിയിക്കാൻ:

വാർത്തകൾ അയക്കാം (WhatsApp)

Mob: +91 96059 58974

Share This Article
error: Content is protected !!