തലശ്ശേരിയിൽ ഹോസ്റ്റലിൽ കയറി യുവതിയെ ലൈംഗിക അതിക്രമം നടത്താൻ ശ്രമിച്ച യുവാവിനെ മണിക്കൂറിനകം തലശ്ശേരി പോലീസ് അറസ്റ്റ് ചെയ്തു. പാനൂർ പാറാട് പുത്തൂർ ക്ലബ്ബിന് സമീപം മുക്കത്ത് ഹൗസിൽ മുഹമ്മദ് അജ്മൽ(27) ആണ് അറസ്റ്റിലായത്. ഞായറാഴ്ച ഉച്ചയ്ക്ക് 1.30-നാണ് സംഭവം.
തലശ്ശേരിയിൽ സ്വകാര്യ ആശുപത്രി നഴ്സുമാർ താമസിക്കുന്ന ഹോസ്റ്റലിൽ അതിക്രമിച്ച് കയറി യുവതിയെ കയറിപ്പിടിച്ച് പീഡിപ്പിക്കാൻ ശ്രമിച്ചു. വിവരം ലഭിച്ച ഉടൻ എസ്ഐ കെ.അശ്വതി സ്ഥലത്ത് എത്തി അന്വേഷണം നടത്തി. സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ച് പ്രതിയുടെ ദൃശ്യങ്ങൾ ശേഖരിച്ച് വാട്സാപ്പ് ഗ്രൂപ്പുകളിൽ പ്രചരിപ്പിച്ചു. തലശ്ശേരി നാരങ്ങാപ്പുറത്തുള്ള ഒരു വീട്ടിലും പ്രതി കയറിയതായി വിവരം ലഭിച്ചു. ഇൻസ്പെക്ടർ ബിജു പ്രകാശിൻ്റെ നേതൃത്വത്തിൽ വീടിന്റെ പരിസരങ്ങളിലും തലശ്ശേരി നഗരത്തിൻ്റെ വിവിധ ഭാഗങ്ങളിലും തിരച്ചിൽ നടത്തി.
വൈകിട്ട് ആറിന് തലശ്ശേരിയിൽ നിന്ന് എസ്ഐ അശ്വതി സിവിൽ പോലീസ് ഓഫീസർമാരായ സിജിൽ, ഹിരൺ, സായൂജ് എന്നിവർ പ്രതിയെ പിടികൂടി. സ്റ്റേഷനിൽ ഹാജരാക്കിയ പ്രതിയെ യുവതി തിരിച്ചറിഞ്ഞു. പരാതിക്കാരിയുടെ മൊഴി രേഖപ്പെടുത്തി കേസെടുത്ത ശേഷം അന്വേഷണ ഉദ്യോഗസ്ഥനായ എസ്ഐ ഷമീൽ അറസ്റ്റ് ചെയ്തു. പ്രതിയുടെ പേരിൽ വിവിധ സ്റ്റേഷനുകളിൽ ബലാത്സംഗവും കവർച്ചയും ഉൾപ്പെടെ നാല് കേസുള്ളതായി പോലീസ് പറഞ്ഞു.കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.
വാർത്തകൾ തത്സമയം അറിയാൻ
നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

