പയ്യന്നൂർ നഗരസഭ കാരവാർഡിൽ സി പി എം റിബൽ സ്ഥാനാർത്ഥിക്ക് തകർപ്പൻ വിജയം

Kannadiparamba online news

പയ്യന്നൂർ : തദ്ദേശ തിരഞ്ഞെടുപ്പിൽ രാഷ്ട്രീയ കേന്ദ്രങ്ങൾ ഉറ്റുനോക്കിയ കാര36-ാം വാർഡിൽ എൽഡിഎഫ് സ്ഥാനാർത്ഥിക്കെതിരെ മത്സരിച്ച മുൻ സി പി എംബ്രാഞ്ച് സെക്രട്ടറിക്ക് മിന്നുന്ന വിജയം . ഡിവൈ.എഫ്.ഐ. നേതാവും മുൻ സി പി എംബ്രാഞ്ച് സെക്രട്ടറിയുമായിരുന്ന സി. വൈശാഖ് ആണ് 718 വോട്ടിന് മിന്നും വിജയം നേടിയത്. ചില പ്രാദേശിക പ്രശ്നങ്ങളുമായി ബന്ധപ്പെട്ട് സി പി എം നേതാക്കളുമായി ഇടഞ്ഞ് നിൽക്കുന്ന ഒരു കൂട്ടം സി പി എം പ്രവർത്തകരുടെ പൂർണ്ണ പിന്തുണയോടെയാണ് വൈശാഖ് മത്സര രംഗത്തെത്തിയത്. പാർട്ടി നേതൃത്വം നൽകിയ ബേങ്കിലെ താൽക്കാലിക ജോലി പോലും ഉപേക്ഷിച്ചാണ് പ്രവർത്തകർക്കൊപ്പം തിരഞ്ഞെടുപ്പ് ഗോദയിലിറങ്ങിയത്. വൈശാഖിന് വേണ്ടി ശക്തമായി നിലകൊണ്ട സ്ത്രീകൾ ഉൾപ്പെടെയുള്ള പ്രദേശവാസികൾ സി പി എം നേതൃത്വത്തിൻ്റെ നീക്കങ്ങൾക്ക് വഴങ്ങാതെ അവസാന നിമിഷം വരെ വൈശാഖിനു വേണ്ടി നിലകൊണ്ടു യെന്നുള്ളത് തിരഞ്ഞെടുപ്പ് സമയത്ത് ജനങ്ങളിൽവലിയ ചർച്ചക്കിടയാക്കിയിരുന്നു. സി പി എംഉന്നത നേതാക്കൾ ഉൾപ്പെടെ വന്ന് പൊതുയോഗം നടത്തി പ്രസംഗിച്ചിരുന്നുവെങ്കിലും കാരപ്രദേശത്ത് ചലനങ്ങൾ സൃഷ്ടിക്കാനായില്ല.

കോൺഗ്രസ് എസിലെ പി.ജയൻ ആയിരുന്നു എൽഡിഎഫ് സ്ഥാനാർത്ഥി. ഇദ്ദേഹത്തിന് 145 വോട്ടും,യു.ഡി.എഫ്. സ്ഥാനാർത്ഥിയായി മത്സരിച്ച പി.കെ. ഉനൈസിന് 250 വോട്ടു നേടി. മത്സര രംഗത്തുണ്ടായിരുന്ന ബിജെപി സ്ഥാനാർത്ഥി 23 വോട്ടും നേടി.
സി പി എം വിമതൻ സ്വതന്ത്ര സ്ഥാനാർത്ഥിയായി മത്സരിച്ച് വിജയിച്ചത്
നഗരസഭ തിരഞ്ഞെടുപ്പിൽ മികച്ച വിജയം കൈവരിച്ച എൽ ഡി എഫിന് പ്രത്യേകിച്ച് നേതൃത്വം നൽകുന്ന സിപിഎമ്മിൻ്റെ വിജയ തിളക്കത്തിന് മങ്ങലേറ്റിരിക്കുകയാണ്.

വാർത്തകൾ തത്സമയം അറിയാൻ

നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

നിങ്ങളുടെ പ്രദേശത്തെ വാർത്തകൾ അറിയിക്കാൻ:

വാർത്തകൾ അയക്കാം (WhatsApp)

Mob: +91 96059 58974

Share This Article
error: Content is protected !!