പുല്ലൂപ്പി: കണ്ണൂർ–ചേലേരി മുക്ക് വരെയുള്ള യാത്രാമധ്യേ നഷ്ടപ്പെട്ട മൊബൈൽ ഫോൺ, കണ്ണാടിപ്പറമ്പ് ഓൺലൈൻ വഴിയുള്ള വിവരപങ്കിടലിലൂടെ ഉടമസ്ഥന് തിരിച്ചുകിട്ടി. സഭ്യ സമൂഹത്തിന്റെ സത്യസന്ധതയും പരസ്പര സഹായവും ഉദാഹരിക്കുന്ന സംഭവമാണിത്.
ഹോണർ (Honor) ബ്രാൻഡിന്റെ ഫോൺ വഴിയിൽ നഷ്ടമായതിനെ തുടർന്ന് ഉടമസ്ഥൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ വഴി വിവരം അറിയിച്ചിരുന്നു. ഫോൺ സിം കാർഡില്ലാത്തതിനാൽ ബന്ധപ്പെടാനാവാതെ വിഷമിച്ച ഉടമസ്ഥന് വലിയ ആശങ്കയായിരുന്നു.
ഈ വിവരം കണ്ണാടിപറമ്പ് ഓൺലൈനിലൂടെ ഷെയർ ചെയ്യുന്നതിനിടെയാണ് കണ്ണാടിപ്പറമ്പ് പുല്ലൂപ്പിയിലുള്ള നസ്റുവിന് ഫോൺ ലഭിച്ചതായി പുല്ലുപ്പിയിലെ നൗമാൻ കണ്ണാടിപറമ്പ് ഓൺലൈനിനെ അറിയിക്കുന്നത് . ഉടൻതന്നെ നഷ്ടപ്പെട്ട വ്യക്തിയുമായി ബന്ധപ്പെട്ട് ഫോൺ കൈമാറുകയായിരുന്നു.
ഫോൺ തിരികെ ലഭിച്ചതിൽ ഉടമസ്ഥൻ നസ്റുവിനും വിവരം പ്രചരിപ്പിച്ച കണ്ണാടിപ്പറമ്പ് ഓൺലൈൻ ടീമിനും പ്രത്യേക നന്ദി അറിയിച്ചു.
.
വാർത്തകൾ തത്സമയം അറിയാൻ
നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

