അതിജീവിതകൾക്ക് ഒപ്പമാണ് മനസാക്ഷിയുള്ള മലയാളികൾ; ക്രിമിനലിസത്തെ പിന്താങ്ങിയാൽ വോട്ട് കിട്ടില്ല: കെ.കെ. ശൈലജ ടീച്ചർ

Kannadiparamba online news
Screenshot

കണ്ണൂർ: ക്രിമിനലുകളെ പിന്താങ്ങിയാൽ വോട്ട് കിട്ടും എന്ന് കെ.പി.സി.സി. പ്രസിഡണ്ട് പ്രതീക്ഷിച്ചിരിക്കാം എന്നും, എന്നാൽ അൽപ്പം മനസാക്ഷിയുള്ളവർ ഈ ക്രിമിനലിസത്തെ പിന്താങ്ങില്ലെന്നും കെ.കെ. ശൈലജ ടീച്ചർ പറഞ്ഞു. അതിജീവിതകൾക്ക് നേരിടേണ്ടി വന്ന ക്രൂരമായ അതിക്രമത്തിൽ മനംനൊന്ത് മനസാക്ഷിയുള്ള മലയാളികൾ ആക്രമിക്കപ്പെട്ട പെൺകുട്ടികൾക്ക് ഒപ്പമാണെന്നും അവർ വ്യക്തമാക്കി.

കോൺഗ്രസ്സിനെതിരെ വിമർശനം

അതിജീവിതകളുടെ മാനത്തിന് കോൺഗ്രസ്സ് വില കൽപ്പിക്കുന്നില്ലെന്നും, ക്രിമിനലുകൾക്ക് വേണ്ടിയാണ് അവർ നിലകൊള്ളുന്നതെന്നും കെ.കെ. ശൈലജ ടീച്ചർ ആരോപിച്ചു. ഈ വിഷയത്തിൽ പരാതി പോലീസിന് കൈമാറിയത് കെ.പി.സി.സി. പ്രസിഡണ്ട് തന്നെയാണ് എന്നും അവർ ചൂണ്ടിക്കാട്ടി.

മുഖ്യമന്ത്രിയുടെ വാക്കുകൾ ആശ്വാസം

ഈ വിഷയത്തിൽ മുഖ്യമന്ത്രിയുടെ വാക്കുകൾ സ്ത്രീകൾക്ക് ആശ്വാസം നൽകുന്നതാണെന്നും ശൈലജ ടീച്ചർ പറഞ്ഞു. “സ്ത്രീലമ്പടൻമാരുടെ കൂടെ നിൽക്കില്ല” എന്നാണ് മുഖ്യമന്ത്രി പറഞ്ഞത്. രാഷ്ട്രീയം നോക്കാതെയാണ് എൽ.ഡി.എഫ്. കുറ്റവാളികൾക്കെതിരെ നടപടിയെടുക്കുന്നത് എന്നും അവർ കൂട്ടിച്ചേർത്തു.

വീഡിയോ 🎥

വാർത്തകൾ തത്സമയം അറിയാൻ

നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

നിങ്ങളുടെ പ്രദേശത്തെ വാർത്തകൾ അറിയിക്കാൻ:

വാർത്തകൾ അയക്കാം (WhatsApp)

Mob: +91 96059 58974

Share This Article
error: Content is protected !!