മുഖ്യമന്ത്രി പിണറായി വിജയൻ വോട്ട് രേഖപ്പെടുത്തി; രാവിലെ തന്നെ പോളിംഗ് ബൂത്തിൽ ഹാജർ

Kannadiparamba online news

കണ്ണൂർ/പിണറായി: തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള വോട്ടെടുപ്പിന്റെ ആദ്യ മണിക്കൂറുകൾക്കുള്ളിൽ തന്നെ മുഖ്യമന്ത്രി പിണറായി വിജയൻ വോട്ട് രേഖപ്പെടുത്തി. ഇന്ന് (ഡിസംബർ 11) രാവിലെ ഏട്ട് മണിയോടെ അദ്ദേഹം പോളിംഗ് ബൂത്തിലെത്തി.

പിണറായി ഗ്രാമപഞ്ചായത്തിലെ ചേരിക്കൽ ജൂനിയർ ബേസിക് എൽ.പി. സ്കൂളിലെ കാട്ടിൽപീടിക ഒന്നാം നമ്പർ ബൂത്തിൽ ആണ് മുഖ്യമന്ത്രി വോട്ട് ചെയ്യിയത്.

വോട്ടെടുപ്പിന് തുടക്കം കുറിച്ച ഉടൻ തന്നെ പോളിംഗ് സ്റ്റേഷനുകളിൽ വലിയ തിരക്കാണ് അനുഭവപ്പെട്ടത്. പൊതുതെരഞ്ഞെടുപ്പ് പോലെയുള്ള ഉണർവാണ് കണ്ണൂർ ജില്ലയിൽ കാണുന്നത്. വോട്ട് രേഖപ്പെടുത്തിയ ശേഷം മുഖ്യമന്ത്രി മാധ്യമങ്ങളെ കണ്ടു .

തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പ് ഫലം എൽ.ഡി.എഫ്. സർക്കാരിന്റെ തുടർച്ചയായ മൂന്നാമൂഴത്തിനുള്ള ആദ്യപടിയായിരിക്കും എന്നാണ് മുഖ്യമന്ത്രി പിണറായി വിജയൻ വോട്ട് രേഖപ്പെടുത്തിയ ശേഷം പ്രതികരിച്ചത്.

കേരളത്തിൻ്റെ ചരിത്രത്തിലെ ഏറ്റവും ഉജ്ജ്വലമായ വിജയം തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പിൽ എൽ.ഡി.എഫ്. നേടുമെന്നാണ് അദ്ദേഹം അഭിപ്രായപ്പെട്ടത്. ഈ തിരഞ്ഞെടുപ്പ് ഫലത്തിൽ യാതൊരു ആശങ്കയുമില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

വാർത്തകൾ തത്സമയം അറിയാൻ

നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

നിങ്ങളുടെ പ്രദേശത്തെ വാർത്തകൾ അറിയിക്കാൻ:

വാർത്തകൾ അയക്കാം (WhatsApp)

Mob: +91 96059 58974

Share This Article
error: Content is protected !!