കൂത്തുപറമ്പ്: നീർവ്വേലിയിൽ ചക്ക പറിക്കുന്നതിനിടെ ഇരുമ്പ് തോട്ടി വൈദ്യുതി ലൈനിൽ തട്ടിയതിനെ തുടർന്നുണ്ടായ ഷോക്കേറ്റ് യുവാവിന് ദാരുണാന്ത്യം. തലശ്ശേരി വാടിയിൽ പീടിക പുറേരി സ്വദേശിയായ അമൽ പ്രമോദ് (27) ആണ് മരണപ്പെട്ടത്.
ബെംഗളൂരുവിൽ ജോലി ചെയ്യുന്ന അമൽ പിറന്നാൾ ആഘോഷത്തിന്റെ ഭാഗമായി അച്ഛന്റെ സഹോദരിയുടെ നീർവ്വേലിയിലെ വീട്ടിലെത്തിയതായിരുന്നു. നീർവ്വേലി എൽ.പി സ്കൂളിന് സമീപമാണ് ദുരന്തം നടന്നത്. ചക്ക പറിക്കുവാൻ ഉപയോഗിച്ച ഇരുമ്പ് തോട്ടി മുകളിലൂടെ കടന്നുപോവുന്ന വൈദ്യുതി ലൈനിൽ തട്ടിയതോടെയാണ് ദുരന്തം സംഭവിച്ചത്.
അപകടത്തെ തുടർന്ന് അമലിനെ ആശുപത്രിയിലെത്തിച്ചുവെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
വാർത്തകൾ തത്സമയം അറിയാൻ
നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

